തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ബയോമൗണ്ടൻ കമ്പനിയുടെ ചെമ്പേരി യൂണിറ്റിലെ ഓഹരി ഉടമകളുടെ പൊതുയോഗം പത്തിന് വൈകുന്നേരം 4 ന് ഏരുവേശി പഞ്ചായത്ത് ഹാളിൽ നടക്കും.
പയ്യാവൂർ: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ബയോമൗണ്ടൻ കമ്പനിയുടെ ചെമ്പേരി യൂണിറ്റിലെ ഓഹരി ഉടമകളുടെ പൊതുയോഗം പത്തിന് വൈകുന്നേരം 4 ന് ഏരുവേശി പഞ്ചായത്ത് ഹാളിൽ നടക്കും. പൊതുയോഗത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഓഹരി ഉടമകൾക്കും ഏരുവേശി ഗ്രാമ പഞ്ചായത്ത് പരിധിയിൽ കൃഷിയോട് ആഭിമുഖ്യമുള്ള പട്ടികജാതി പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്ന 60 കർഷകർക്കും അത്യുല്പാദന ശേഷിയുള്ള ഇഞ്ചി, മഞ്ഞൾ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യും. തകർച്ച നേരിടുന്ന കാർഷിക മേഖലയുടെ വളർച്ചയും സാധാരണക്കാരുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യമാക്കി ബയോമൗണ്ടൻ കമ്പനി നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സൗജന്യ വിത്ത് വിതരണം നടത്തുന്നത്. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി വിതരണോദ്ഘാടനം നിർവഹിക്കും. യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയേടത്ത്പറമ്പിൽ അധ്യക്ഷത വഹിക്കും. ബയോ മൗണ്ടൻ കമ്പനി മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ സ്കറിയ കളപ്പുര, ഗ്രാമ പഞ്ചായത്ത് മെംബർമാർ എന്നിവർ സംസാരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009