സമാപന സമ്മേളനം ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളും പരിഹാര നിർദ്ദേശങ്ങളും ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന് കൈമാറി.
പയ്യാവൂർ:ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നുവരുന്ന കണ്ണൂർ റൂറൽ പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഇരിക്കൂറിന്റെ പ്രാദേശിക പ്രശ്നങ്ങൾ എസ്പിസി കേഡറ്റുകൾ പഠനം നടത്തിയത് . സാമൂഹ്യ പ്രസക്തമായ പത്ത് വിഷയങ്ങൾ 20 അംഗ ടീമുകളായി തിരിഞ്ഞ് നിരീക്ഷിക്കുകയും സർവ്വേയിലൂടെയും അഭിമുഖത്തിലൂടെയും സോഷ്യൽ ഓഡിറ്റിലൂടെയും കണ്ടെത്തുകയും ചെയ്തു. ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, മാലിന്യ പ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം ,ഉപ്പുവെള്ളം കയറുന്നത് , പൈതൃക സംരക്ഷണം തുടങ്ങിയ ഏറെ ഗൗരവമുള്ള 10 വിഷയങ്ങളാണ് എസ് പി സി കേഡറ്റുകൾ സന്ദർശനത്തിലൂടെ കണ്ടെത്തിയത്. ഇരിക്കൂർ ടൗണിൽ നിന്നും ഹയർസെക്കൻഡറി സ്കൂളിലേക്ക് രണ്ടായിരത്തോളം കുട്ടികൾ ഉപയോഗിക്കുന്ന തിരക്കേറിയ വീതി കുറഞ്ഞ അതീവ അപകട സാധ്യതയുള്ള റോഡ് അതീവ ഗൗരവമുള്ളതും നടപ്പാത നിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകേണ്ടതുമാണെന്ന് കുട്ടികൾ കണ്ടെത്തി. മാലിന്യങ്ങൾ പല മേഖലകളിലും വലിച്ചെറിയുന്നതു മൂലം ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും ഈ മേഖലയിലെ ജൈവവൈവിധ്യ സംരക്ഷണ സാധ്യതകളും, ജല സമ്പത്തിന്റെ കൃത്യമായ ഉപയോഗവും ടൂറിസം സാധ്യതകളും ഏറെ പ്രാധാന്യത്തോടെയാണ് കേഡറ്റുകൾ പഠനം നടത്തിയത്. സമാപന സമ്മേളനം ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളും പരിഹാര നിർദ്ദേശങ്ങളും ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന് കൈമാറി. ജില്ലാ ക്യാമ്പിന്റെ വിശദമായ പത്തിന പദ്ധതി നിർദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്നകുമാരി ,കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ ഐ.എ.എസ്, മറ്റ് ബന്ധപ്പെട്ട അധികൃതർക്കും റിപ്പോർട്ടുകൾ കൈമാറും. കഴിഞ്ഞ അഞ്ചുദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 കേഡറ്റുകളാണ് ഈ പ്രൊജക്ടിൽ പങ്കാളികളായത്. ചടങ്ങളിൽ എസ് പി സി ജില്ലാ ക്യാമ്പിന്റെ സ്വാഗതഗാനവും നിറച്ചാർത്തും നൽകിയ കെ പി സുനിൽകുമാർ സ്വാഗത ഗാനമാലപിച്ച മെറീറ്റ ഫിലിപ്പ് എന്നിവർക്ക് അനുമോദനം നൽകി. കണ്ണൂർ റൂറൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പ്രസാദ്, ഹെഡ്മിസ്റ്റസ് വി സി ശൈലജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി എൻ യാസിറ, എസ്.പി.സി പ്രൊജക്റ്റ് അസിസ്റ്റൻറ് സി എം ജയദേവൻ,ആർ കെ ഹരീന്ദ്രനാഥ്, എസ്.കെ പ്രജീഷ് , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ വി.വി സുനേഷ്, ലതീഷ് പുതിയടത്ത്, കെ.സി മുസ്തഫ, കെ.പി അരുൺ ജിത്ത്, ഡെസ്റ്റി ദേവസ്യ, എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009