ഐസ്എസ്പിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ശ്രീകണ്ഠപുരത്ത് ജില്ലാ സെക്രട്ടറി പി. സുഖദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ നാലാം ഗഡു ഈ മാസം നൽകുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ആത്മാർത്ഥതയോടെയാണെങ്കിൽ അതിന്റെ ക്ഷാമാശ്വാസ കുടിശ്ശിക കൂടി നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മൂന്നാം ഗഡു നൽകിയത് പോലെ ഇതിന്റെയും ക്ഷാമാശ്വാസം തരാതിരിക്കാനാണ് ഭാവമെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും, ഉപതിരഞ്ഞെടുപ്പ് സമയത്തും രണ്ട് ഗഡു ക്ഷമാശ്വാസം അനുവദിച്ചെങ്കിലും അതിന്റെ 39 മാസത്തെ 40 മാസത്തേയും കുടിശ്ശിക നൽകാൻ ബാക്കിയുണ്ട്. ആയത് എന്ന് നൽകുമെന്നോ, അഞ്ച് വർഷ തത്വമനനുസരിച്ച് 2014 ജൂലൈ 1 മുതൽ പ്രാബല്യത്തിൻ വരേണ്ട പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കേണ്ടതിനേക്കുറിച്ചോ പരാമർശിക്കാത്തത് പരിഷ്കരണം അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതംഗീകരിക്കാൻ കഴിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി പി.സുഖദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജോസഫ് സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു.പി.പി.ചന്ദ്രാംഗതൻ,എം.പി. കുഞ്ഞിമൊയ്തീൻ, പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ,ജേക്കബ് വളയത്ത്, കെ.ബാബു,കെ.സി.ജോൺ,ഡോ.വി.എ. അഗസ്റ്റിൻ,പി.ജെ സ്കറിയ,പി.എം.മാത്യു, ബാബുക്കുട്ടി ജോർജ്ജ്,വിൽസൺ മാത്യു, കെ.ടി.മുഹമ്മദ് കുഞ്ഞി, എം.എം.ലീല, ജോസഫിന വർഗ്ഗീസ്,പി.സി.മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009