സി എസ് ടി ഫാദേഴ്സിന്റെ മേൽനോട്ടത്തിൽ ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ & ട്രെയിനിംഗ് സെൻ്ററിൽ നെട്ടെല്ലിന് ക്ഷതം ബാധിച്ചവർക്കുള്ള സൗജ്യന്യ തൊഴിൽ പരിശീലന പരിപാടിയുടെ ഒന്നാംഘട്ടം എന്ന നിലയിൽ കുട നിർമ്മാണ പരിശീലന പരിപാടി ആരംഭിച്ചു.
18, 19, 20 തീയ്യതികളിലായി നടക്കുന്ന പ്രസ്തുത പരിപാടി ചപ്പാരപ്പടവ് പഞ്ചായത്ത് വാർഡ് മെമ്പർ റജി ടി.കെ യുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ഉൽഘാടനം ചെയ്തു.പുനരധിവാസം,ഫിസിയോതെറാപി , കൗൺസിലിംഗ്, മെഡിക്കൽ സഹായം, സ്വയംതൊഴിൽ പരിശീലനം, സംരഭകത്വം എന്നിവയിലൂടെ അപകടങ്ങളിൽ പെട്ടവരും, പക്ഷാഘാതം സംഭവിച്ചവരുമായ ഭിന്നശേഷി സഹോദരങ്ങളെ കുടുംബത്തിലും, സമൂഹത്തിലും, വിവിധമേഖലകളിലും അതിജീവനത്തിൻ്റെ യഥാർത്ഥ മാതൃകകളാക്കിക്കൊണ്ട് പരാശ്രയത്വത്തിൽ നിന്നും സ്വമാശ്രത്വത്തിലേക് പറന്നുയരാൻ ഈ സ്ഥാപനം വ്യക്തികളെ പ്രാപ്തരാക്കുന്നു വെന്ന് GSRTC ഡയറക്ടർ ഫാദർ ബിനു പൈമ്പിള്ളിൽ വിശദമാക്കി.ഫാദർ അനന്തു വില്ലടും പാറയിൽ, ഫാദർ സോണിമുകുളേക്കാലായിൽ, പാലിയേറ്റീവ് കെയർ നാഷണൽ ട്രയിനർ ജോസ് പുളിമൂട്ടിൽ, ശശീധരൻ കെ.വി.,എം രാജീവ്,ജിഷ ആലക്കോട്, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. 3 ദിവസം നീണ്ടുനില്ക്കു പരിശീലന പരിപാടിക്ക് ജോസ് പുളിമൂട്ടിൽ , സുനീഷ് പി.എസ്, ജിജോ പട്ടത്തിൽ എന്നിവർ നേതൃത്വം നൽകുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009