മടമ്പം ഫൊറോന ക്നാനായ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അരയങ്ങാട് അസംപ്ഷൻ പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യുന്നു.
മടമ്പം: ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം അരയങ്ങാട് അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടന്നു. സംഗമത്തിന് തുടക്കം കുറിച്ച് യൂണിറ്റ് ചാപ്ലയിൻ ഫാ.എൽബിൻ തിരുനെല്ലിപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. കെസിസി മടമ്പം ഫൊറോന പ്രസിഡൻ്റ് സജി ഞരളക്കാട്ട്കുന്നേൽ പതാക ഉയർത്തി. ഫിലിപ്പ് പെരുമ്പള്ളത്തുശേരിയിൽ സമുദായ നവീകരണ ക്ലാസ് നടത്തി. വൈകുന്നേരം മൂന്നിന് ആരംഭിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. കെസിസി അതിരൂപത പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ, ബേബി മുളവേലിപ്പുറത്ത്, മലബാർ റീജിയണൽ പ്രസിഡൻ്റ് ജോസ് കണിയാംപറമ്പിൽ, ഫാ.ജോയി കട്ടിയാങ്കൽ, ഫാ.ബേബി കട്ടിയാങ്കൽ, ബിൻസി മാറികവീട്ടിൽ, മത്തായി നന്തികാട്ട്, സജി കല്ലിടുക്കിൽ, ടോമി കീഴങ്ങാട്ട്, ഷാജി ഇറപുറത്ത് എന്നിവർ പ്രസംഗിച്ചു. തൊണ്ണൂറുകളിൽ നിലനിന്നിരുന്ന ക്നാനായ കത്തോലിക്ക സമുദായത്തിൻ്റെ തനതു കലാരൂപമായ പുരുഷന്മാരുടെ മാർഗംകളി, പ്രമുഖ മാർഗംകളി ആശാൻ ലൂക്കാ കാക്കനാട്ടിലിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ വലിയ പള്ളി യൂണിറ്റ് അംഗങ്ങൾ പുനരവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009