
കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം സംയുക്ത ഗുഡ്സ് ഓട്ടോ പിക്കപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുന്ന നിർദ്ധനരായതും പഠനത്തിൽ മുന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശ്രീകണ്ഠപുരം പ്രദേശത്തെ മൂന്ന് വിദ്യാലങ്ങളിലെ മുപ്പതോളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത് . എല്ലാ വർഷവും പലവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ ചെയ്യാറുണ്ട് . സമൂഹത്തിൽ മാതൃകാപരമായ സാമൂഹ്യക്ഷേമ പരിപാടികൾ നടത്തി എന്നും ജനശ്രദ്ധ ഉണ്ടാകാറുണ്ട് എന്ന് ജനപ്രതിനിധികൾ പറഞ്ഞു. ശ്രീകണ്ഠപുരം എം.എ.എൽ .പി സ്കൂളിലെ കൂട്ടികൾക്കുള്ള പഠനോപകരണങ്ങൾ ശ്രീകണ്ഠപുരം നഗരസഭയുടെ ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാനും 25 ആം വാർഡ് കൗൺസിലറുമായ പി.നൂർദ്ദീൻ ഹെഡ്മാസ്റ്റർ കെ.പി.ലത്തീഫ് മാസ്റ്ററിന് കൈമാറി ഉദ്ഘാടനം ചെയ്തു . കോട്ടൂർ.യു.പി സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ശ്രീകണ്ഠപുരം നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാനും 23 ആം വാർഡ് കൗൺസിലറുമായ ബിജു.കെ ഹെഡ്മാസ്റ്റർ സഹദേവൻ മാസ്റ്റർക്ക് കൈമാറി . പഴയങ്ങാടി ഗവഃ യു.പി സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ശ്രീകണ്ഠപുരം നഗരസഭയിലെ 26 ആം വാർഡ് കൗൺസിലർ ഫരീദ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സ്റ്റിബി കെ. സൈമൺ മാസ്റ്റർക്ക് കൈമാറി വി.കെ.വിജയകുമാർ മാസ്റ്റർ, വിജിനി കണ്ണൻ , മുഹമ്മദ് സുനൈസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സംയുക്ത ഗുഡ്സ് ഓട്ടോ പിക്കപ്പ് കൂട്ടായ്മയുടെ ഭാരവാഹികളായ ദിനേശൻ.ടി.വി, ഷാജഹാൻ. കെ.പി. പൊന്നപ്പൻ. കെ. എസ്സ് , ഗഫൂർ.വി.പി. എന്നിവർ പഠനോപകരണ വിതരണത്തിന് നേതൃത്വം കൊടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009