ശ്രീകണ്ഠാപുരം വാർത്തകൾ

പഠനസാമഗ്രികൾ വിതരണം ചെയ്തു

കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ, ഫാത്തിമ യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി നൽകിയ പഠന സാമഗ്രികൾ സ്‌കൂൾ മാനേജരും കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരിയുമായ ഫാ. പോൾ വള്ളോപ്പിള്ളി ഏറ്റുവാങ്ങിയപ്പോൾ.

പരസ്യം

പയ്യാവൂർ: ഇരിട്ടി ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മയുടെയും കത്തോലിക്ക കോൺഗ്രസിന്റെ ജീവകാരുണ്യ പ്രവർത്തന കൂട്ടായ്മ ഹാർട്ട്ലിംഗ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ, ഫാത്തിമ യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി പഠന സാമഗ്രികൾ നൽകി. കുടിയാന്മല ഫാത്തിമ മാതാ ദേവാലയങ്കണത്തിൽ ചേർന്ന യോഗത്തിൽ ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മ കോ ഓർഡിനേറ്റർമാരായ ഡോ. ഷിന്റോ, കെ.വി.ബേബി എന്നിവർ ചേർന്ന് സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളിക്ക് ബാഗ്, നോട്ട്ബുക്ക് ഉൾപ്പെടെയുള്ള സാമഗ്രികൾ സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളിക്ക് കൈമാറി. ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായി വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഡോ. ഷിന്റോ, കെ.വി. ബേബി, ജ്യോതി എന്നിവരടക്കം നിരവധി ആളുകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമദീപം കൂട്ടായ്മ മലയോര പ്രദേശങ്ങളിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ, വിവാഹം, ജപ്തി നടപടികൾ നേരിടുന്നതിന്, കുട്ടികളുടെ പഠനം തുടങ്ങിയവക്ക് ധനസഹായമുൾപ്പെടെ സമൂഹത്തിന് താങ്ങും തണലുമായി മറ്റുള്ളവർക്കും മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇവരുടെ പ്രവർത്തനങ്ങളെ അനുമോദിച്ച് കത്തോലിക്കാ കോൺഗ്രസ് കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിനു ഗ്രാമദീപം കൂട്ടായ്മയുടെ ഭാരവാഹികളായ ഡോ.ഷിന്റോ, കെ.വി. ബേബി എന്നിവരെ ആദരിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫൊറോന പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ സിജോ കണ്ണേഴത്ത്, സാലി മുണ്ടാംപള്ളി, വിൽസൺ വളയത്ത്, സ്കൂൾ സ്റ്റാഫ് പ്രതിനിധി ക്ലീറ്റസ് ആലങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം