
ദേവമാതാ ട്രോഫിക്കു വേണ്ടിയുള്ള ആറാമത് ബോയ്സ് ആൻഡ് ഗേൾസ് ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ പൈസക്കരി ദേവമാതാ ടീമും വിജയികളായി
പയ്യാവൂർ: ദേവമാതാ ട്രോഫിക്കു വേണ്ടിയുള്ള ആറാമത് ബോയ്സ് ആൻഡ് ഗേൾസ് ബാസ്കറ്റ്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ പൈസക്കരി ദേവമാതാ ടീമും വിജയികളായി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ പൈസക്കരി സ്പോർട്സ് അക്കാദമി ചെയർമാനും ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെംബർ ടെൻസൺ ജോർജ് കണ്ടത്തിൻകര, പൈസക്കരി ഫൊറോന സഹവികാരി ഫാ. റിബിൻ കളപ്പുരയ്ക്കൽ, സ്പോർട്സ് അക്കാദമി സെക്രട്ടറി എൻ.പി. ജോസഫ്, പൈസക്കരി ദേവമാതാ ഹൈസ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ, കായികാധ്യാപകൻ ബിജു അഗസ്റ്റിൻ, പ്രമുഖ ബാസ്കറ്റ്ബോൾ പരിശീലകൻ സണ്ണി ജെയിംസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009