
കാല് വഴുതി വീണ് വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
കണ്ണൂര്‍: കണ്ണൂര്‍ പെരളശ്ശേരിയില്‍ ക്ഷേത്രക്കുളത്തില്‍ കാല് വഴുതിവീണ് അപകടത്തില്‍പ്പെട്ട 15 വയസ്സുകാരിക്ക് സ്വന്തം ജീവന് പോലും വകവെയ്ക്കാതെ കൂട്ടുകാര്‍ രക്ഷകരായി. മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തില്‍ കാല് വഴുതി വീണ് വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യില്‍ സ്വദേശി റിഥിന്‍ രാജും ചേര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും അസാമാന്യ ധീരതയുമാണ് നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവാക്കിയത്.കുളത്തിലെ ആഴമേറിയ വെള്ളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടന്‍ റിഷികയും റിഥിനും ഒട്ടും മടിച്ചുനില്ക്കാതെ ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തില്‍ ജീവനായി പിടയുകയായിരുന്ന കുട്ടിയെ ഇരുവരും ചേര്‍ന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിര്‍ത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു. കീഴറയിലെ ശില്പയുടെയും ആര്‍മി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഷിക. പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എന്‍.സി.സി കേഡറ്റ് കൂടിയാണ്. എന്‍.സി.സി പരിശീലനത്തിലൂടെ തനിക്ക് ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തില്‍ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാന്‍ കരുത്തായതെന്ന് റിഷിക പറയുന്നു. അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയോടൊപ്പം സാഹസിക രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ റിഥിന്‍ രാജ്. സ്വന്തം ജീവന് പോലും നോക്കാതെ സഹജീവികളുടെ ജീവന് കാക്കാന്‍ മുന്നിട്ടിറങ്ങിയ ഈ രണ്ടു കൂട്ടുകാരുടെയും ധീരതയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ നാട്ടുകാര്‍. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009