
പഞ്ചായത്തിലെ മൂന്നാം വാർഡിൽ കുരങ്ങൻമല പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്ന കുടിവെള്ളം വിതരണപദ്ധതിയുടെ പൈപ്പ് ലൈൻ സ്വകാര്യ വ്യക്തി നശിപ്പിച്ചതായി പരാതി.
പയ്യാവൂർ: പഞ്ചായത്തിലെ മൂന്നാം വാർഡിൽ കുരങ്ങൻമല പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്ന കുടിവെള്ളം വിതരണപദ്ധതിയുടെ പൈപ്പ് ലൈൻ സ്വകാര്യ വ്യക്തി നശിപ്പിച്ചതായി പരാതി. കണ്ണൂർ ജില്ലാ കളക്ടർ, പയ്യാവൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ഒപ്പിട്ട പരാതി നൽകിയിട്ടുള്ളത്. മറ്റ് കുടിവെള്ള സ്രോതസുകൾ ഒന്നും തന്നെ ഇല്ലാത്ത ഈ മേഖലയിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരു കുഴൽ കിണർ കുഴിച്ചിരുന്നു. ഇതുവരെ ഇതിൽ മോട്ടോർ പമ്പോ പൈപ്പുകളോ ഘടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നശിപ്പിക്കപ്പെട്ട പൈപ്പ് ലൈൻ എത്രയും വേഗത്തിൽ പുനഃസ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പദ്ധതിയുടെ പൈപ്പ് തകർത്ത വ്യക്തിയുടെ വീട്ടുപടിക്കൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളായ നാട്ടുകാർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009