ശ്രീകണ്ഠാപുരം വാർത്തകൾ

ഇന്ധന വിലവർധന പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്

:വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടിയതിന് പിന്നാലെ ഡീസൽ, പെട്രോൾ ഗാർഹിക പാചകവാതകം എന്നിവയ്ക്കും ഗണ്യമായി വില വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.

പരസ്യം

പയ്യാവൂർ: വാണിജ്യ പാചകവാതക വില കുത്തനെ കൂട്ടിയതിന് പിന്നാലെ ഡീസൽ, പെട്രോൾ ഗാർഹിക പാചകവാതകം എന്നിവയ്ക്കും ഗണ്യമായി വില വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടിയതിനെ തുടർന്ന് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഹോട്ടലുടമകൾ. സമീപഭാവിയിൽ ഒരു അപ്രഖ്യാപിത ലോക്ഡൗൺ ഉണ്ടായേക്കുമെന്നാണ് കഴിഞ്ഞ ദിവസത്തെ മോദിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വർക്ക് ഫ്രം ഹോം തുടങ്ങണമെന്നും പൊതു വാഹന സൗകര്യം ഉപയോഗിക്കണമെന്നും അദ്ദേഹം കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി. രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. ഈ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പെട്രോളിയം ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വില ഗണ്യമായി കുറഞ്ഞപ്പോൾ രാജ്യത്ത് വിലകുറയ്ക്കാതിരുന്നതിനാൽ കിട്ടിയ വൻലാഭം മുഴുവൻ പെട്രോളിയം കമ്പനികൾക്കും സ്വകാര്യ പെട്രോളിയം വിതരണക്കാർക്കും ലഭ്യമാക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധന ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം കടുത്ത അന്യായമാണെന്ന് കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, വർക്കിംഗ് കമ്മിറ്റി മെംബർ ബെന്നി പുതിയാപുറം, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജെയിംസ് ഇമ്മാനുവേൽ, സിജോ കണ്ണേഴത്ത്, ജോർജ് കാനാട്ട്, ജോബി കുര്യൻ, ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ, വർഗീസ് പള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം