
പയ്യാവൂർ കുഞ്ഞിപ്പറമ്പിലെ ജോസ്‌മൗണ്ട് സെൻ്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിനു തുടക്കംകുറിച്ച് ഇടവക വികാരി ഫാ. ജോമി ജോസ് തൊട്ടിയിൽ കൊടിയേറ്റുന്നു
പയ്യാവൂർ:കുഞ്ഞിപ്പറമ്പിലെ ജോസ്‌മൗണ്ട് സെന്റ് ജോസഫ്സ‌് പള്ളിയിൽ പത്തു ദിവസത്തെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോമി ജോസ് തൊട്ടിയിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, വാഹന വെഞ്ചിരിപ്പ് എന്നിവയും നടന്നു. 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. പരേതസ്‌മരണ ദിനമായ മേയ് ഒന്നിന് വൈകുന്നേരം 4.30ന് ജപമാല പ്രാർഥന. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവക്ക് പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കാർമികത്വം വഹിക്കും. തുടർന്ന് പരേതസ്മരണയും സെമിത്തേരി സന്ദർശനവും നടത്തും. ഇടവകാ ദിനമായ രണ്ടിന് വൈകുന്നേരം 4.30ന് ജപമാല, തുടർന്ന് മുൻവികാരി ഫാ. ടോണി കുന്നത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവക്ക് ശേഷം ലദീഞ്ഞും കോട്ടപ്പാറ ഭാഗത്തേക്ക് പ്രദക്ഷിണവും നടക്കും. പ്രധാന തിരുനാൾ ദിനമായ മൂന്നിന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം എന്നിവക്ക് വാതിൽമട ആശ്രമം ഡയറക്ടർ ഫാ. ജോസ് കറുകപ്പറമ്പിൽ നേതൃത്വം നൽകും. ലദീഞ്ഞ്, കുരിശടിയിലേക്ക് പ്രദക്ഷിണം എന്നിവയോടെ തിരുനാൾ സമാപിക്കും. . ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009