
പയ്യാവൂർ ചാമക്കാൽ ദേവീക്ഷേത്രത്തിൽ ഇന്നലെ നടന്ന മീനപ്പൊങ്കാല മഹോത്സവത്തിൽ നിന്ന്.
പയ്യാവൂർ: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പയ്യാവൂർ ചാമക്കാൽ ദേവീക്ഷേത്രത്തിലെ മീനപ്പൊങ്കാല മഹോൽസവം സമാപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെ നൂറുകണക്കിന് പൊങ്കാല അടുപ്പിലേക്കും അഗ്നി പകർന്നു. ഇന്നലെ (ഞായർ) രാവിലെ 11 ന് പൊങ്കാല സമർപ്പണം നടന്നു. 12 ന് ഉച്ചപൂജ, അന്നദാനം, വലിയ വട്ടളം പായസം എന്നിവയെ തുടർന്ന് വൈകുന്നേരം 5 ന് ദീപാരാധന ചുറ്റുവിളക്ക്, രാത്രി 7 ന് പയ്യന്നൂർ എസ്എസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. മുൻ വർഷങ്ങളക്കോൾ നൂറ് കണക്കിന് സ്ത്രീകൾ കൂടുതലായി ഇത്തവണ പൊങ്കാല സമർപ്പണത്തിനെത്തിയിരുന്നു. കർണാടകയിലെ കുടകിൽ നിന്നെത്തിയ സ്ത്രീകളും പങ്കെടുത്തു. ക്ഷേത്രഭാരവാഹികളായ സുരേന്ദ്രൻ തലച്ചിറ, രാഘവൻ തെങ്ങുംപള്ളി, പ്രേമരാജൻ മഞ്ഞേരി, പ്രഭാവതി പുളിമൂട്ടിൽ, ശിവരാമൻതലച്ചിറ, വിജേഷ് ബാലകൃഷ്ണൻ, ഗോപാലൻ തളിയിൽ, നാരായണൻ മേലേടത്ത് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009