
മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ജൂണിയർ റെഡ് ക്രോസ് (ജെആർസി) ഇരിക്കൂൾ ഉപജില്ല സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു
ശ്രീകണ്ഠപുരം : മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ ജൂണിയർ റെഡ് ക്രോസ് (ജെആർസി) ഇരിക്കൂൾ ഉപജില്ല സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഷാജു ജോസഫ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ പീറ്റർ ആമുഖ പ്രഭാഷണവും സ്റ്റാഫ് സെക്രട്ടറി റോയ്മോൻ ജോസ് ആശംസാ പ്രഭാഷണവും നടത്തി. “രോഗങ്ങളും ആരോഗ്യപരിപാലനവും” എന്ന വിഷയത്തിൽ എംഎൽഎസ്പി നഴ്സ് ആഷ്ലി മത്തായി ക്ലാസടെുത്തു. വിദ്യാർത്ഥികളിൽ രോഗപ്രതിരോധം സംബന്ധിച്ച് കൂടുതൽ അവബോധം സാധ്യമാക്കാനും, പ്രതിസന്ധിഘട്ടങ്ങളിൽ രോഗങ്ങളോടും രോഗികളോടും ഇടപെടാനുള്ള അറിവ് നേടാനും സഹായിക്കുന്നതായിരുന്നു ക്ലാസ്. തുടർന്ന് മടമ്പം മേരിലാൻഡ് ഹൈസ്കൂൾ ജൂണിയർ റെഡ് ക്രോസിനെ ആരംഭകാലം മുതൽ നയിച്ച പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനു ശേഷം വിരമിക്കുന്ന തങ്കമ്മ പീറ്ററിനെ മുഖ്യാധ്യാപൻ ഷാജു ജോസഫ്, ആഷ്ലി മത്തായി എന്നിവർ ചേർന്ന് പൊന്നാടണിയിച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യൂണിറ്റ് കൗൺസിലർ ബിബിൻ അലക്സ് പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009