ശ്രീകണ്ഠാപുരം വാർത്തകൾ

കുന്നിറങ്ങി പാടവരമ്പിലൂടെ പുഴയോരത്തേക്ക്; കേരളപ്പിറവിയിൽ വിനോദ് സ്മൃതി വായനശാലയുടെ ‘തണൽ നടത്തം’

യാത്രയ്ക്കിടെ, പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ പാറക്കാടിയിലെ കർഷകൻ മല്ലിക്കുന്നൻ ശശിയും, ചെക്കിക്കടവ് പുഴയോരത്ത് അധ്യാപകനും പൊതുപ്രവർത്തകനുമായ ടി. ബാലകൃഷ്ണൻ മാസ്റ്ററും യാത്രാംഗങ്ങളോട് සංവദിക്കും.

പരസ്യം

കീയച്ചാൽ: മധ്യവേനലവധിക്കാലത്ത് കീയച്ചാൽ വിനോദ് സ്മൃതി വായനശാല ‘Be Fit’ കൂട്ടായ്മയുടെ ഭാഗമായി വിജയകരമായി സംഘടിപ്പിച്ച ‘തണൽ നടത്തം’ കേരളപ്പിറവി ദിനമായ നവംബർ 1 ഞായറാഴ്ച മൂന്നാം പതിപ്പിലേക്ക് കടക്കുന്നു. ‘കുന്നിറങ്ങി, പാടവരമ്പിലൂടെ, പുഴയോരത്തേക്ക്…’ എന്ന പേരിൽ സംഘടിപ്പിക്കുന്ന നടത്തം പാറക്കാടി പാലം പരിസരത്തുനിന്ന് ആരംഭിക്കും. തുടർന്ന് പാണ്ടിയാൽ, കൊയ്യാല പാടവരമ്പുകളിലൂടെ സഞ്ചരിച്ച് ചെക്കിക്കടവ് പാലത്തിൽ സമാപിക്കും. കേരളപ്പിറവി ദിനത്തിൽ നാടിന്റെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂപ്രകൃതിയെയും പരമ്പരാഗത കാർഷിക സംസ്കാരത്തെയും അടുത്തറിയാൻ ഈ നടത്തം സഹായകമാകും. യാത്രയ്ക്കിടെ, പാടശേഖരത്തിന്റെ പശ്ചാത്തലത്തിൽ പാറക്കാടിയിലെ കർഷകൻ മല്ലിക്കുന്നൻ ശശിയും, ചെക്കിക്കടവ് പുഴയോരത്ത് അധ്യാപകനും പൊതുപ്രവർത്തകനുമായ ടി. ബാലകൃഷ്ണൻ മാസ്റ്ററും യാത്രാംഗങ്ങളോട് සංവദിക്കും. കുഞ്ഞുണ്ണി ബാലവേദി, മയിലമ്മ വനിതാവേദി, തണൽ വയോജനവേദി, നിലാവ് ജീവകാരുണ്യ കൂട്ടായ്മ, ഗ്രാമദീപം കലാകായിക സമിതി എന്നിവയുടെ പ്രതിനിധികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കാളികളാകും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം