
പാലിയേറ്റീവ് സംസ്കാരം കുട്ടികളിൽ – എന്ന വിഷയത്തിൽ വായനശാലാ ഹാളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ശ്രീകണ്ഠപുരം നഗരസഭ ചുണ്ടപ്പറമ്പ് വാർഡ് കൗൺസിലർ വത്സ വിൻസെൻ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി അലക്സ്നഗർ സത്യൻ സ്മാരക വായനശാല, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് സ്റ്റുഡൻ്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് വോളൻ്റിയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ – പാലിയേറ്റീവ് സംസ്കാരം കുട്ടികളിൽ – എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് വായനശാലാ ഹാളിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭ ചുണ്ടപ്പറമ്പ് വാർഡ് കൗൺസിലർ വത്സ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എം.ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി മാത്യു ആമുഖ പ്രഭാഷണവും പാലിയേറ്റീവ് ഇനിഷ്യേറ്റീവ് കണ്ണൂർ ജില്ലാ ചെയർമാൻ കെ.വി.ശശിധരൻ മുഖ്യ പ്രഭാക്ഷണവും നടത്തി. തുടർന്ന് എസ്ഇഎസ് കോളജ് പാലിയേറ്റീവ് വോളൻ്റിയേഴ്സ് ബോധവത്കരണ ക്ലാസ് നയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009