
കേരള സ്കൂൾ കായിക മേളയുടെ കണ്ണൂർ ജില്ലാതല മത്സരങ്ങളിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി സംസ്ഥാനതല മത്സരങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യനെ സ്കൂൾ മാനേജർ ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ അനുമോദിച്ചപ്പോ
ചെമ്പന്തൊട്ടി: കേരള സ്കൂൾ കായിക മേളയുടെ കണ്ണൂർ ജില്ലാതല മത്സരങ്ങളിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി സംസ്ഥാനതല മത്സരങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥി ജേക്കബ് സെബാസ്റ്റ്യനെ സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 3000 മീറ്റർ, 1500 മീറ്റർ, ക്രോസ് കൺട്രി എന്നീ വിഭാഗങ്ങളിലാണ് ജേക്കബ് സ്വർണം നേടിയത്. ചെമ്പന്തൊട്ടി ടൗണിൽ നടന്ന അനുമോദന ചടങ്ങിൽ സ്കൂൾ മാനേജരും ചെമ്പന്തൊട്ടി ഫൊറോന വികാരിയുമായ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാൻസി കൊല്ലമന, സ്കൂൾ പിടിഎ പ്രസിഡന്റ് സോയി ജോസഫ്, മുഖ്യാധ്യാപിക മജി മാത്യു, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ക്രോസ് കൺട്രി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റെയാൻ ജേക്കബ് റോയ്, 600 മീറ്ററിൽ വെള്ളി നേടിയ രോഹിത് രാജേഷ്, വിജയശിൽപ്പിയായ കായികാധ്യാപകൻ രജിത് എം. ജോർജ്, ഐ ടി, സാമൂഹ്യ ശാസ്ത്രം മേളകളിലെ റണ്ണേഴ്സ് അപ്പ് ടീമംഗങ്ങൾ, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലെ വിജയികൾ എന്നിവർക്കും അനുമോദനം നൽകി. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് വിജയികളെ സ്കൂളിലേക്ക് ആനയിച്ചത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009