ശ്രീകണ്ഠാപുരം വാർത്തകൾ

ടീച്ചേഴ്‌സ് ഗിൽഡ് നെല്ലിക്കുറ്റി സ്‌കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു

തലശേരി അതിരൂപത ടീച്ചേഴ്‌സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷങ്ങൾ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

നെല്ലിക്കുറ്റി: തലശേരി അതിരൂപത ടീച്ചേഴ്‌സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷങ്ങൾ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ വിവിധ സാംസ്കാരിക പരിപാടികളോടെ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്, കബ്-ബുൾ പരേഡ്, സർവമത പ്രാർഥന, ഗാന്ധി ഛായാചിത്രം അനാഛാദനം, പുഷ്പാർച്ചന, സബർമതി പാർക്ക്-ഗാന്ധി കോർണർ സന്ദർശനം, ദേശഭക്തി ഗാനാലാപനം, വൃക്ഷത്തെ നടീൽ എന്നിവ നടത്തി. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കരാമയിൽ അധ്യക്ഷത വഹിച്ചു. നവീകരിച്ച സ്പോർട്സ് ഹബ് സ്കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ഷാൻ്റി തോമസ് ആമുഖ പ്രഭാഷണവും ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ് ജിനിൽ മാർക്കോസ് ഗാന്ധി സ്മൃതി പ്രഭാഷണവും നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.കെ. ശ്രീനാഥ്, പിടിഎ പ്രസിഡൻ്റ് രാജു മാത്യു, മദർ പിടിഎ പ്രസിഡൻ്റ് മഞ്ജു മാത്യു, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സോണി മാത്യു, അധ്യാപകരായ ബിനി മാത്യു, ജ്യോതി തോമസ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം