ശ്രീകണ്ഠാപുരം വാർത്തകൾ

വെമ്പുവയിൽ -ഹാർമണി കണക്ട്- പ്രവർത്തനമാരംഭിച്ചു

പയ്യാവൂർ വെമ്പുവയിൽ ഹാർമണി കണക്ട് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഇൻഷ്വറൻസ് ഓഫീസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: വെമ്പുവയിൽ ഹാർമണി കണക്ട് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഇൻഷ്വറൻസ് ഓഫീസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ഡോ. ജിനു വടക്കേമുളഞ്ഞനാൽ ആശീർവാദകർമം നിർവഹിച്ചു. പൗരോഹിത്യ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹാർമണി കണക്ട് ടീം ലീഡർ ഷാജി പിണക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. എൽഐസി പോളിസികളുടെ വിപണനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സ്റ്റാർ ഹെൽത്ത് പോളിസികളുടെ വിപണനോദ്ഘാടനം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാല്‍ നിർവഹിച്ചു. ഷാജി പിണക്കാട്ടിന്റെ -ഏലിയ- എന്ന ബൈബിൾ നാടകം വെമ്പുവ ഗുഡ് ന്യൂസ് ആശ്രമം ഡയറക്ടർ ഫാ.ഡോ. ജോസ് മാടപ്പാട്ട് എച്ച്ജിഎൻ ശ്രീകണ്ഠപുരം നഗരസഭാ മുൻ ചെയർപേഴ്‌സൺ ഡോ.കെ.വി. ഫിലോമിനക്ക് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ഇൻഷ്വറൻസ് സംബന്ധമായ ബിസിനസ് കൂട്ടായ്മയും നടന്നു. ഇൻഷ്വറൻസ് കമ്പനികൾ ഐആർഡിഎയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇതേപ്പറ്റിയുള്ള ഇൻഷ്വറൻസ് അവബോധം ജനങ്ങൾക്ക് നൽകണമെന്നും ഫാ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ അഭിപ്രായപ്പെട്ടു. ലൈഫ് ഇൻഷ്വറൻസ് സംബന്ധമായ കാര്യങ്ങൾ എൽഐസി തളിപ്പറമ്പ് ബ്രാഞ്ച് സീനിയർ ഡെവലപ്മെന്റ് ഓഫീസർ ബെന്നി മാത്യു, ഹെൽത്ത് ഇൻഷ്വറൻസിനെ സംബന്ധിച്ച് സ്റ്റാർ ഹെൽത്ത് തളിപ്പറമ്പ് ടെറിട്ടറി മാനേജർ ജോമോൻ ജോസ്, സീനിയർ സെയിൽസ് മാനേജർ ബെർലി എന്നിവർ വിശദീകരിച്ചു. വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ. സജി, യുവ സംരംഭകർ, ദീപിക ഏജന്റുമാർ എന്നിവരെയും ആദരിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ടെസി ഇമ്മാനുവൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ പ്രീത സുരേഷ് എന്നിവർ പങ്കെടുത്തു. ജോയി കരിന്തോളിൽ, മിസ്മിത പെരുമ്പടവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം