ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായി – പെരുങ്കോന്ന് – തവറൂൽ – കൊയ്യം റോഡ് മെക്കാഡം ചെയ്ത് നവീകരിക്കണം: സംയുക്ത ജനകീയ കൺവെൻഷൻ

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. രാജൻ നന്ദിയും പറഞ്ഞു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭ ഉൾപ്പെടെ മലയോര മേഖലയിൽ നിന്നും ജില്ലാ ആസ്ഥാനമായ കണ്ണൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്താൻ സാധിക്കുന്ന റോഡ് പാതയായ ചെങ്ങളായി – പെരുങ്കോന്ന് – തവറൂൽ – കൊയ്യം റോഡ് മെക്കാഡം ചെയ്ത് നവീകരിക്കണമെന്ന് ബഹുജന സംഘടനകളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും തദ്ദേശ ഭരണ സമിതി അംഗങ്ങളുടേയും സംയുക്ത ജനകീയ കൺവെൻഷൻ സർക്കാറിനോട് അഭ്യർത്ഥിച്ചു. ആറ് കിലോമീറ്ററോളം ദൈർഘ്യം വരുന്ന ഈ റോഡ് ചെങ്ങളായി പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നാണ്.തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയേയും വളക്കൈ – മയ്യിൽ പൊതുമരാമത്ത് റോഡിനേയും ബന്ധിപ്പിക്കുന്ന ഈ പാത പുതിയതെരു – ശ്രീകണ്ഠപുരം ഉൾപ്പെടെ മൂന്ന് റോഡുകളുടേയും ഒരു ബൈപ്പാസ് റോഡു കൂടിയാണ്. അമ്പത് വർഷത്തോളം പഴക്കമുള്ള ഈ റോഡ് നവീകരിക്കുകയെന്നത് ഈ പ്രദേശത്തുകാരുടെ ദീർഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഈ റോഡുമായി ബന്ധപ്പെടുന്ന കൊളന്തക്കടവ് പാലം ഈ വർഷം യാഥാർത്ഥ്യമാകുന്നതോടെ മലപ്പട്ടം പഞ്ചായത്തിൽ നിന്നും പ്രദേശവാസികൾക്ക് താലൂക്കാസ്ഥാനമായ തളിപ്പറമ്പിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡും ഇതായിരിക്കും. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പെരുങ്കോന്ന് യുവജന ഗ്രന്ഥാലയം ഇൻഡോർ കോർട്ടിൽ വിളിച്ചു ചേർത്ത ജനകീയ കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. രാജൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ ടി.രാജ് കുമാർ, മിനി കെ. വി, എം. കെ. ഭാസ്ക്കരൻ എന്നിവരും എ.ജനാർദനൻ ,കെ ദിവാകരൻ, പി.കെ. ചന്ദ്രശേഖരൻ , ഡോ. കെ.പി. ഗോപിനാഥൻ, പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന . ബി .പി (ചെയർമാൻ) കെ ദിവാകരൻ (കൺവീനർ) കെ കെ രവി, എം വി ബിന്ദു, ടി രാജ്കുമാർ, മിനി കെ വി, റജീന മുനീർ (വൈസ് ചെയർമാൻമാർ) എ ജനാർദ്ദനൻ, കെ ആർ രാജീവൻ, പി കെ സതീശൻ (ജോ. കൺവീനർമാർ )എന്നിവർ ഭാരവാഹികളായി ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം