
വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനും എൻജിനീയർ എസ്എഫുമായ മിഥുൻ ജോർജ് മുഖ്യാതിഥിയായിരുന്നു.
പയ്യാവൂർ: അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘റോക്കറ്റ് റവലൂഷൻ- വേൾഡ് സ്പേസ് വീക്ക് 2026’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ സ്‌കൂൾ ഹാളിൽ നടന്നു. സ്കൂൾ മുഖ്യാധ്യാപകൻ കെ.എസ്. ബിനോയ് ആമുഖ പ്രഭാഷണം നടത്തി. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞനും എൻജിനീയർ എസ്എഫുമായ മിഥുൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ബഹിരാകാശ ശാസ്ത്രത്തിലെ നൂതന മുന്നേറ്റങ്ങൾ, റോക്കറ്റ് സാങ്കേതിക വിദ്യയുടെ വികാസം, ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ, ബഹിരാകാശ പര്യവേക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ സാധ്യതകൾ പരിചയപ്പെടാനും വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, ഗവേഷണതാത്പര്യം എന്നിവ വളർത്താനും സഹായകരമായിരുന്നു സെമിനാർ. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് കൂടുതൽ അറിയാനും ശാസ്ത്രരംഗത്തെ ഭാവിസാധ്യതകളെക്കുറിച്ച് ചിന്തിക്കാനും പ്രചോദനം നൽകുന്നതായിരുന്നു സെമിനാറെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009