ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതി ബെനിഫിഷ്യറി മീറ്റിംഗ് നടത്തി.

നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം നഗരസഭയുടെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി ഭവനരഹിതർക്ക് വീട് പുനരുദ്ധാരണത്തിനായി ബെനിഫിഷ്യറി മീറ്റിംഗ് വിളിച്ചു ചേർത്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൺ നിഷിത റെഹ്മാൻ അധ്യക്ഷദ്ധ വഹിച്ചു. ഇമ്പ്ലിമെന്റ് ഓഫീസർ വി പ്രേമരാജൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, പി നൂർദ്ധീൻ, ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, കെ ബിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ ഭവന പദ്ധതികൾക്ക് 104 ലക്ഷം രൂപ വകയിരുത്തി. ഒരു കോടി രൂപയുടെ രൂപയുടെ ഭവനപദ്ധതികൾ എന്ന ആശയവുമായി നഗരസഭ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയിൽ ജനറൽ, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കാണ് തുക നീക്കിവെച്ചിരിക്കുന്നത്. ജനറൽ വിഭാഗത്തിന് ഒരു ലക്ഷം രൂപ വീതം 62 ഗുണഭോക്താക്കൾക്കായി 62 ലക്ഷം രൂപയും, എസ്.സി വിഭാഗത്തിന് 20 ഗുണഭോക്താക്കൾക്കായി 30 ലക്ഷം രൂപയും, എസ്.ടി വിഭാഗത്തിന് എട്ട് ഗുണഭോക്താക്കൾക്കായി 12 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. നഗരസഭാ ഹാളിൽ വെച്ച് നടത്തിയ ചടങ്ങിൽ കൗൺസിലർ മാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭവനരഹിതർക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം