ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ പഴയകാല സഹപ്രവർത്തകരുടെ ഒത്തുചേരൽ പൈതൽമലയിൽ നടന്നു

ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ 2010-14 വർഷങ്ങളിൽ ജോലി ചെയ്തിരുന്ന ബാച്ചിലെ പൊലിസ് ഓഫീസർമാരും സഹപ്രവർത്തകരും മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലെ പൈതൽഹിൽ റിസോർട്ടിൽ സംഘടിപ്പിച്ച രണ്ടാമത് സംഗമത്തിൽ ഒത്തുചേർന്നപ്പോൾ.

പരസ്യം

പയ്യാവൂർ: ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ 2010-14 വർഷങ്ങളിൽ ജോലി ചെയ്തിരുന്ന ബാച്ചിലെ പൊലിസ് ഓഫീസർമാരും സഹപ്രവർത്തകരും ഒത്തുചേർന്ന രണ്ടാമത് സംഗമം മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലെ പൈതൽഹിൽ റിസോർട്ടിൽ നടന്നു. റിട്ട. സബ് ഇൻസ്പെക്ടർ പി.വി. രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘാടകസമിതി ചെയർമാനുമായ കെ.കെ. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർമാരായ വി.വി. മനോജ്, സന്ദീപ് കണ്ണൂർ, ഇബ്രാഹിം വളപട്ടണം, റിട്ട. പൊലീസ് ഉദ്യോഗസ്ഥരായ ബാലഭാസ്കരൻ കൊളപ്പ, ശ്രീധരൻ നായാട്ടുപാറ, ദിനേശൻ കരേറ്റ, പ്രേമൻ കണ്ടക്കൈ, റസാഖ്, സുരേഷ് കാഞ്ഞിലേരി, വി.വി. വിനോദ്, സജീവൻ പരിപ്പായി, കെ.വി. വിനോദ് എന്നിവർ പ്രസംഗിച്ചു. റിട്ട. എസ്.ഐ. രവീന്ദ്രൻ ചൂളിയാടിന്റെ മകൾ എംബിബിഎസ് പൂർത്തിയാക്കിയ സാന്ദ്രാ രവീന്ദ്രനെയും സീനിയർ ഓഫീസർമാരേയും ചടങ്ങിൽ ആദരിച്ചു. സാഹിത്യകാരനായ റിട്ട. എസ്ഐ ജോൺസൺ തുടിയൻപ്ലാക്കൽ കഥാവതരണം നടത്തി. സിനിമ, സീരിയൽ നടനും ഇരിക്കൂർ എസ്ഐയുമായ സദാനന്ദൻ ചേപ്പറമ്പ് വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം