ശ്രീകണ്ഠാപുരം വാർത്തകൾ

വെമ്പുവ തെരേസ ഭവനിൽ മാനസികാരോഗ്യ ദിനാചരണം ജോസ് പരത്താനാൽ ഉദ്ഘാടനം ചെയ്തു

അഗതി സംരക്ഷണ കേന്ദ്രമായ വെമ്പുവ തെരേസ ഭവനിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്താനാൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: അഗതി സംരക്ഷണ കേന്ദ്രമായ വെമ്പുവ തെരേസ ഭവനിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്താനാൽ ഉദ്ഘാടനം ചെയ്തു. തെരേസ ഭവൻ രക്ഷാധികാരിയും വെമ്പുവ മാർസ്ലീവ പള്ളിവികാരിയുമായ ഫാ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ അധ്യക്ഷത വഹിച്ചു. തെരേസ ഭവൻ മാനേജിംഗ് ട്രസ്റ്റി ടി.കെ. സജി ആമുഖ പ്രഭാഷണവും കുടിയാന്മല പൊലിസ് സ്റ്റേഷൻ സിഐ എൻ.ജെ.ജോസ് മുഖ്യപ്രഭാഷണവും നടത്തി. തെരേസ ഭവനിലെ അന്തേവാസികൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. തെരേസ ഭവനിൽ എത്തുന്നതിനു മുമ്പുള്ള ജീവിതവും ഇവിടെ എത്തിയശേഷം ലഭിച്ച സ്നേഹവും പരിചരണങ്ങളും ജീവിതത്തിലുണ്ടാക്കിയ നല്ല മാറ്റങ്ങളും അവർ വിവരിച്ചു. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, ഏരുവേശി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജയശ്രീ ശ്രീധരൻ, തെരേസ ഭവൻ അന്തേവാസി അലക്സ് എന്നിവർ പ്രസംഗിച്ചു. ചെമ്പേരി നിർമല സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളും അധ്യാപകനും ചടങ്ങിൽ പങ്കെടുത്തു. തെരേസ ഭവനിലെ അന്തേവാസികളായ അൻപതോളം പേർക്കായി പ്രാർത്ഥന ബസുടമയുടെ സഹായത്തോടെ ഏകദിന വിനോദയാത്രയും സംഘടിപ്പിച്ചു. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. മാത്യു ആശാരിപറമ്പിൽ, സഹവികാരി, മാതൃവേദി, പാരിഷ് കൗൺസിൽ, കെസിവൈഎം എന്നിവരുടെ നേതൃത്വത്തിൽ യാത്രാ സംഘത്തിന് സ്വീകരണം നൽകി. തുടർന്ന് ഏഴിമല ടൂറിസ്റ്റ് കേന്ദ്രവും ചൂട്ടാട് ബീച്ചും സന്ദർശിച്ചു. തളിപ്പറമ്പ് ക്ലാസിക് തിയേറ്റർ ഉടമ സൗജന്യമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ് ‘ എന്ന സിനിമ കാണാനും അവസരമൊരുക്കി. വിനോദയാത്രയും സിനിമയും തെരേസ ഭവൻ അന്തേവാസികളിൽ ഏറെ സന്തോഷകരമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം