
വിദ്യാർത്ഥികൾക്കായി ചെമ്പേരിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചെമ്പേരി: സമഗ്രശിക്ഷാ കേരളം ഇരിക്കൂർ ബി.ആർ.സി., റോട്ടറി ക്ലബ് ചെമ്പേരി, എൻ.എസ്.എസ്. യൂണിറ്റ് വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നേത്രപരിശോധനയും സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു.. 2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9.30ന് വിമൽ ജ്യോതി എൻജിനീയറിങ് കോളേജ്, ചെമ്പേരിയിൽ ക്യാമ്പ് നടന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീനാഥ് നെല്ലൂർ ഉൽഘാടനം ചെയ്ത ചടങ്ങിൽ പ്രൊഫ.എം. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ബെന്നി ജോർജ്, പോളിൻ കാവനാടി , അലക്സ് കടൂകുന്നേൽ, സുനിൽ പീറ്റർ, BRC പ്രതിനിധി സുനിൽ, sr. ലീമ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷൻ നേത്ര പരിശോധനയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കാഴ്ചശക്തി പരിശോധിച്ച് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. “ആരോഗ്യമുള്ള കണ്ണുകൾ, ശോഭനമായ ഭാവി” എന്ന സന്ദേശമുയർത്തുന്ന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി എന്ന് സംഘാടകർ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009