
പൊതുമരാമത്ത് വക ഭൂമി കൈയേറി നിർമിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടർ പൊളിച്ചു നീക്കി ഭൂമി ഒഴിപ്പിക്കാൻ ജില്ലാകളക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി തോമസ് കുര്യൻ ആവശ്യപ്പെട്ടു
പയ്യാവൂർ: ശ്രീകണ്ഠപുരം – ചെമ്പന്തൊട്ടി – നടുവിൽ റോഡിൽ ഓടത്തുപാലം ജംഗ്ഷനിൽ പൊതുമരാമത്ത് വക ഭൂമി കൈയേറി നിർമിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടർ പൊളിച്ചു നീക്കി ഭൂമി ഒഴിപ്പിക്കാൻ ജില്ലാകളക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി തോമസ് കുര്യൻ ആവശ്യപ്പെട്ടു. 1918 ൽ ബ്രിട്ടീഷുകാർ നിർമിച്ച കാവുമ്പായി – കരിവെള്ളൂർ – സെക്യൂരിറ്റി റോഡിൻ്റെ ഭാഗമായി ഏറ്റെടുത്ത 54 സെൻ്റ് ഭൂമിയിലാണ് കൈയേറ്റം നടത്തിയിട്ടുള്ളത്. റോഡ് നിർമാണ പ്രവൃത്തിയുടെ ആരംഭത്തിൽതന്നെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നതാണ്. എന്നാൽ റോഡ് പ്രവൃത്തി പുരോഗമിച്ചപ്പോൾ അനധികൃതമായി പൊതുമരാമത്ത് ഭൂമി കൈയേറി ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള ഈ കൈയേറ്റം മറ്റ് പാർട്ടികളും അനുകരിച്ചാൽ നാടിൻ്റെ സമാധനം തകരാനിടയാകുമെന്നതിനാലാണ് കളക്ടറെ ആശങ്ക അറിയിച്ചതെന്നും തോമസ് കുര്യൻ പറഞ്ഞു. കേരള ഭൂസംരക്ഷണ നിയമം 1957 പ്രകാരം തളിപ്പറമ്പ് ഭൂരേഖാ വിഭാഗം തഹസീൽദാർ, കണ്ണൂർ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ശ്രീകണ്ഠപുരം വില്ലേജ് ഓഫീസർ എന്നിവരെയാണ് ഇവിടെയുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിന് കളക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ശ്രീകണ്ഠപുരം – ചെമ്പന്തൊട്ടി – നടുവിൽ റോഡിൻ്റെ നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിതന്നെയാണ് ഇവിടെ വെയിറ്റിംഗ് ഷെൽട്ടറും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതെന്ന് കരാറിൽ വ്യവസ്ഥയുള്ളതായാണ് കെആർഎഫ്ബി ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന് വിരുദ്ധമായി ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് റോഡ് കമ്മിറ്റിയും കരാർ കമ്പനിയും കൂട്ടുനിന്നതായും ആരോപണമുണ്ട്. റോഡ് ഫണ്ടിൽ മിച്ചം വരുന്ന തുകക്ക് ഇവിടെ പൊതു ശൗചാലയവും കുട്ടികളുടെ പാർക്കും തദ്ദേശീയരായ സ്വാതന്ത്ര സമര സേനാനികളുടെ സ്മാരകവും നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നും തോമസ് കുര്യൻ ആവശ്യപ്പെട്ടു. ഇവിടെ നടത്തിയ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി നടുവിൽ സ്വദേശി ഡോ. അനൂപ് സ്കറിയ പാമ്പയ്ക്കൽ, ചെമ്പന്തൊട്ടി സ്വദേശി തോമസ് കുര്യൻ ഇടവളഞ്ഞിയിൽ എന്നിവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009