
ണ്ടു ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് പുത്തരിസദ്യ ഒരുക്കിയിട്ടുണ്ട്.
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ സെപ്റ്റംബർ 27, 28 തീയതികളിൽ നടത്തുന്ന പുത്തരി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലായതായി ഭാരവാഹികൾ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന കുന്നത്തൂർപാടി മഹോത്സവത്തിന് മുന്നോടിയായാണ് താഴെ പൊടിക്കളത്തിൽ പുത്തരി മഹോത്സവം ആഘോഷിക്കുന്നത്. തന്ത്രി പേർക്കളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 27-ന് രാവിലെ 5 മണിക്ക് ശുദ്ധി, പുണ്യാഹം, അഷ്ടദ്രവ്യ ഗണപതിഹോമം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9-ന് കലശപൂജയും വിശേഷാൽ പൂജകളും, 11-ന് മുത്തപ്പനെ മലയിറക്കലോടെ വെള്ളാട്ടവും നടക്കും. രാത്രി 7-ന് പൈങ്കുറ്റിയും തുടർന്ന് വെള്ളാട്ടവും ഉണ്ടായിരിക്കും. 28-ന് രാവിലെ 10-ന് മറുപുത്തരി വെള്ളാട്ടത്തിന് ശേഷം മുത്തപ്പനെ മലകയറ്റും. രണ്ടു ദിവസങ്ങളിലും ഭക്തജനങ്ങൾക്ക് പുത്തരിസദ്യ ഒരുക്കിയിട്ടുണ്ട്. ഉത്സവദിവസങ്ങളിൽ പയ്യാവൂരിൽ നിന്ന് കുന്നത്തൂർപാടിയിലേക്ക് പ്രത്യേക ജനകീയ ബസ് സർവീസുകൾ ഉണ്ടായിരിക്കും. കർണാടകത്തിൽ നിന്നും വിവിധ ജില്ലകളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്കായി വിശാലമായ വാഹന പാർക്കിംഗ് സൗകര്യവും വഴിപാട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009