
ലൈബ്രറി കൗൺസിൽ ഏരുവേശി, പയ്യാവൂർ പഞ്ചായത്ത്തല നേതൃസമിതികളുടെ സംയുക്താഭിമുഖ്യത്തിൽ പൂപ്പറമ്പ് സിആർസി വായനശാലയിൽ സംഘടിപ്പിച്ച വായനാങ്കണം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.
പൂപ്പറമ്പ്: ലൈബ്രറി കൗൺസിൽ ഏരുവേശി, പയ്യാവൂർ പഞ്ചായത്ത്തല നേതൃസമിതികൾ സംയുക്തമായി സംഘടിപ്പിച്ച വായനാങ്കണം പരിപാടി പൂപ്പറമ്പ് സിആർസി വായനശാലയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെംബർ ടി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നേതൃസമിതി ചെയർമാൻ ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ടി. രാജു ആമുഖഭാഷണം നടത്തി. മനീഷ് മുഴക്കുന്ന് എഴുതിയ ‘കീളുവാരങ്ങൾ’ എന്ന പുസ്തകം പുകസ ജില്ലാ കമ്മിറ്റിയംഗം സരസ്വതി അവതരിപ്പിച്ചു. എഴുത്തുകാരൻ ലിജു ജേക്കബ് എഴുത്തനുഭവങ്ങൾ പങ്കുവച്ചു. മടമ്പം ബിഎഡ് കോളജ് ചെയർമാൻ ടോം ക്രിസ്റ്റ്യാനോ ജോർജ്, മോഹനൻ നമ്പ്യാർ, എ.പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009