
ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രമേളയുടെ വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ വിജയാഘോഷത്തിൽ നിന്ന്.
കുടിയാന്മല: ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ വിജയാഘോഷം നടത്തി. ഗണിതശാസ്ത്രമേളയിൽ എൽപി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനവും സയൻസ് മേളയിൽ യുപി വിഭാഗം സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും, പ്രവൃത്തി പരിചയമേളയിൽ എൽപി, യുപി വിഭാഗങ്ങളിൽ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവുമാണ് ഫാത്തിമ യുപി സ്കൂൾ കരസ്ഥമാക്കിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി, മുഖ്യാധ്യാപിക മിനി ഏബ്രഹാം എന്നിവർ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് കുടിയന്മല ടൗണിൽ വിജയാഹ്ലാദ റാലിയും നടത്തി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009