ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യന്നൂരിൽ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

പരസ്യം

കണ്ണൂർ▾പയ്യന്നൂരിൽ കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിലെ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി ശ്രുതി (24) യുടെ മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലിന് കോറോം കൂർക്കരയിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രത്തിൽ അമ്മായി സുലേഖ, വിവാഹം നിശ്ചയിച്ച അഖിൽ, അഖിലിന്റെ അമ്മാവൻ സുരേഷ് എന്നിവരോടൊപ്പം എത്തിയതായിരുന്നു ശ്രുതി. കൗൺസിലറുമായി സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പുറത്തിറങ്ങിയ യുവതി ആരോടും പറയാതെ സ്വന്തം സ്കൂട്ടറെടുത്ത് പോവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ച് എത്താതിനെ തുടർന്ന് അമ്മാവൻ എം ശ്രീധരൻ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രാത്രിയോടെ ചിറ്റാരി കൊവ്വൽ റോട്ടറി ക്ലബ്ബ് റോഡിൽ തണൽ ഇക്കോ പാർക്കിന് സമീപം ശ്രുതിയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിനടുത്ത് നിന്ന് യുവതിയുടെ ചെരിപ്പും ലഭിച്ചതോടെയാണ് പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്. പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി പി രാജേഷിന്റെ നേതൃത്വത്തിൽ സ്കൂബാ ടീമിന്റെ സഹായത്തോടെ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പെരുമ്പ ചിറ്റാരി കൊവ്വൽ ഭാഗത്ത് തിരച്ചിൽ നടത്തി. തുടർന്ന് ഇന്ന് രാവിലെ 11.15 ഓടെ തണൽ ഇക്കോ പാർക്കിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം