
മലയോര മേഖലയിലുണ്ടായ കാലവർഷക്കെടുതിയിൽ തകർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലങ്ങളുടെ പുനർനിർമാണം സംബന്ധിച്ച് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ആലോചനായോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: മലയോര മേഖലയിലുണ്ടായ കാലവർഷക്കെടുതിയിൽ തകർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലങ്ങളുടെ പുനർനിർമാണം സംബന്ധിച്ച ആലോചനായോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.ജി. പ്രാൻസിംഗ്, പൊതുമരാമത്ത് വകുപ്പിലെ പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. സജിത്ത്, പയ്യാവൂർ പൊലിസ് സബ് ഇൻസ്പെക്ടർ പി. രവീന്ദ്രൻ, കണ്ടകശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിവികാരി ഫാ. ബേബി കട്ടിയാങ്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇക്കഴിഞ്ഞ ജൂൺ ജൂലൈ മാസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഭാഗികമായ തകർച്ച സംഭവിച്ച് വാഹന ഗതാഗതം സാധ്യമല്ലാതായതും തീർത്തും അപകടാവസ്ഥയിലായതുമായ ചന്ദനക്കാംപാറ ആനയടി പാലം, വണ്ണായിക്കടവ് പാലം, പയ്യാവൂർ കണ്ടകശേരി പാലം എന്നിവയുടെ പുനർനിർമാണമാണ് ആദ്യം നടത്തുക. അപകടാവസ്ഥയിലായ പാലങ്ങളിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. ടോറസ്, ടിപ്പർ എന്നിവയടക്കം ഭാരം കയറ്റിയ വാഹനങ്ങൾ തടയും. അപകടത്തിലായ പാലങ്ങളുടെ ഇരുഭാഗങ്ങളിലും റോഡരികിൽ മുന്നറിയിപ്പ് ബോർഡുകളും രാത്രിയിൽ ആവശ്യമായ സിഗ്‌നൽ ലൈറ്റുകളും സ്ഥാപിക്കും. അപ്രതീക്ഷിതമായി സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ മുൻകരുതലായാണ് ഇത്തരം ക്രമീകരണങ്ങളെന്ന് എംഎൽഎ, ഡെപ്യൂട്ടി കളക്ടർ എന്നിവരറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009