
ഒഐസിസി കണ്ണൂർ ജില്ല കൺവെൻഷൻ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നാഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ഹൂതികളുടെ ആക്രമണം സൗദി അറേബ്യയിൽ ശക്തമായ സാഹചര്യത്തിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് പ്രവാസികളുടെ യാത്രപ്രശ്നം രൂക്ഷമാക്കിയതിനാൽ കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി ഇന്ത്യൻ പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു. ദമാം അൽക്കോബാറിൽ ചേർന്ന ഒഐസിസി കണ്ണൂർ ജില്ല കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ മൂലവും മറ്റ് അടിയന്തര സാഹചര്യങ്ങളിലും നാട്ടിലേക്ക് പോകണ്ട പലരും വലിയ പ്രയാസങ്ങൾ അനുഭവിക്കുകയാണെന്നും വലിയ തുക നൽകി മറ്റു രാജ്യങ്ങളിലൂടെ ദീർഘമായ യാത്രകൾ നടത്തിയാണ് ഇപ്പോൾ ഇന്ത്യയിലേക്ക് പോകുന്നതെന്നും വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ വിമാനസർവീസുകൾ നടത്തി പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന ഒഐസിസി ദമാം റീജണൽ കമ്മിറ്റി സെക്രട്ടറി കെ.പി. മനോജിന് യാത്രയയപ്പ് നൽകി. ഒഐസിസി ദമാം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് മുസ്തഫ നാണിയൂർനമ്പ്രം അധ്യക്ഷത വഹിച്ചു. ഇ.കെ. സലിം ഉപഹാര സമർപ്പണം നടത്തി. സക്കീർ പറമ്പിൽ, സുബൈർ പാറയ്ക്കൽ, ജയൻ നാടാൻ, സുരേന്ദ്രൻ പയ്യന്നൂർ, സിദ്ദിഖ് കാഞ്ഞിലേരി, ഷിബു ശ്രീധർ, കെ.പി. മനോജ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009