
കാട്ടുപന്നി ശല്യത്തിൽ നിന്ന് കാർഷിക വിളകൾ സംരക്ഷിച്ച് കർഷകരെ സഹായിക്കാൻ സജ്ജമായ ഷൂട്ടർമാരുടെ സംഘം പഞ്ചായത്ത് അധികൃതർക്കൊപ്പം.
ഏരുവേശി: ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായതോടെ കാർഷിക വിളകൾ സംരക്ഷിക്കുന്നതിനായി പരിശീലനം ലഭിച്ച ഷൂട്ടർമാരുടെ സംഘം വേട്ടക്കിറങ്ങി. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് കർഷകർക്ക് ആശ്വാസമേകുന്ന ഈ നടപടി ആരംഭിച്ചിരിക്കുന്നത്. വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് ഷൂട്ടർമാർ കാട്ടുപന്നികളുടെ താവളങ്ങൾ കണ്ടെത്തി തിരച്ചിൽ ശക്തമാക്കിയത്. കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുന്ന പന്നികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്ന കൂടുതൽ പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനയും വേട്ടയും തുടരുമെന്ന് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ അറിയിച്ചു. കർഷകരുടെ സുരക്ഷയ്ക്കും വിള സംരക്ഷണത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009