ശ്രീകണ്ഠാപുരം വാർത്തകൾ

ഭരണപിഴവ് കാരണം ജനാധിപത്യം ചരിത്രത്തിലില്ലാത്ത വെല്ലുവിളി നേരിടുന്നു -ടി ടി ജിസ്‌മോന്‍

എഐവൈെഎഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പരസ്യം

ശ്രീകണ്ഠപുരം:മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വോട്ടവകാശം സംരക്ഷിക്കാന്‍ കോടതികളെ സമീപിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. എഐവൈെഎഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതയില്ലാത്ത ആരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടരുതെന്ന തത്വത്തോടൊപ്പം തന്നെ അര്‍ഹതപ്പെട്ട ആരും പട്ടികയ്ക്ക് പുറത്താകരുതെന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആ തത്വങ്ങളെല്ലാം കാറ്റില്‍പറത്തി കൊണ്ട് നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എസ് ഐ ആര്‍ പ്രക്രിയയിലൂടെ പുറത്താക്കിയത് അര്‍ഹതപ്പെട്ട കോടികണക്കിന് വേട്ടര്‍മാരെയാണ്. മോദി സര്‍ക്കാരിന്റെ കളിപാവയായി വീണ്ടും അവര്‍ക്ക് അധികാരത്തിലേറാനുള്ള വഴിയൊരുക്കുകയാണ് ഗ്യാനേഷ് കുമാര്‍. അതിന് വേണ്ടി ഭരണഘടന പറയുന്ന സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം അദ്ദേഹം മന:പൂര്‍വ്വം മറക്കുന്നു.ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന അങ്ങനെയൊരു തെരഞ്ഞടുപ്പ് കമ്മീഷനെ രാജ്യത്ത് വേണ്ടെന്ന് പൗരബോധമുള്ള യുവജനങ്ങളുള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ചിരിക്കുന്നുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭസമരങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രദീപ് പുതുക്കുടി നഗറില്‍ ആരംഭിച്ച പ്രതിനിധിസമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് പതാക ഉയര്‍ത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി വി ഷൈജു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ആര്‍ ചന്ദ്രകാന്ത് അധ്യക്ഷനായി. കെ എസ് ശരണ്‍ രക്തസാക്ഷി പ്രമേയവും പി അനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ പ്രദീപൻ, ബികെഎംയു ജില്ലാ സെക്രട്ടറി കെ വി ബാബു,മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, എഐഎസ്എഫ് ജില്ലാ സെക്രട്ടറി സി ജസ്വന്ത്, യുവകലസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, എകെഎസ്ടിയു ജില്ലാ കമ്മിറ്റി അംഗം അഖിൽ മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കെ ആർ ചന്ദ്രകാന്ത്, പി എ ഇസ്മായിൽ, പി അനീഷ്, എം അഗേഷ്, ദിപിൻ കെ, ശ്രീലക്ഷ്മി ടി, ജസ്വന്ത് സി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ നിന്നായി 225 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം