
യോഗം സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ജനറൽ കൺവീനർ ആനന്ദ് നാറാത്ത് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠാപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു. നിയോജക മണ്ഡലം ചെയർമാൻ കെ.വി. ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ജനറൽ കൺവീനർ ആനന്ദ് നാറാത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിതി തിയേറ്റേഴ്സിന്റെ ‘ചൊറിയൻ പുഴു യുദ്ധം’ എന്ന നാടകത്തിന്റെ പ്രചാരണാർത്ഥവും വിജയിപ്പിക്കുന്നതിനുമായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.ജില്ലാ വൈസ് ചെയർമാൻ ഡോ. വി.എ. അഗസ്റ്റിൻ, ജില്ലാ ജനറൽ സെക്രട്ടറി ഡോ. കെ.പി. ഗോപിനാഥൻ, ദിവാകരൻ മാസ്റ്റർ, ജോസ് മേമടം മാസ്റ്റർ, ടി.ഡി. ദേവസ്യാ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ, സഷീബ ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിയോജക മണ്ഡലം വൈസ് ചെയർപേഴ്സൺ ജോസഫീന ടീച്ചർ സ്വാഗതവും കൺവീനർ ലെയ്സൺ മാവുങ്കൽ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009