
ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ ഫ്ലാഗ് കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേകരക്ക് നൽകി വിശ്വാസ പ്രഘോഷണറാലി ഉദ്ഘാടനം ചെയ്തു
നടുവിൽ: വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കെ.സി.വൈ.എം., എസ്.എം.വൈ.എം. തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘കാർലോ സ്റ്റെപ്സ്’ രണ്ടാം യുവജന തീർത്ഥാടനം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. നടുവിൽ സെന്റ് മേരീസ് ദേവാലയ മുറ്റത്തുനിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ റാലി, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.വൈ.എം. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര ഫ്ലാഗ് ഏറ്റുവാങ്ങി. വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ജീവിതസന്ദേശങ്ങളും സുപ്രധാന നിമിഷങ്ങളും കോർത്തിണക്കി യുവജനങ്ങൾ ഒരുക്കിയ വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും ദൃശ്യാവിഷ്കാരങ്ങളും പ്രഘോഷണ റാലിക്ക് മാറ്റുകൂട്ടി. അതിരൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നായി രണ്ടായിരത്തഞ്ഞൂറോളം യുവജനങ്ങൾ പങ്കെടുത്ത തീർത്ഥാടന സംഗമം പുണ്യഭൂമിയായ വിളക്കന്നൂർ ദിവ്യകാരുണ്യ അത്ഭുത സന്നിധിയിൽ സമാപിച്ചു. സമാപന സമ്മേളനം തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. “ആധുനിക സാങ്കേതികവിദ്യകളെ ദൈവീക സ്നേഹത്തിന്റെയും സുവിശേഷ പ്രചാരണത്തിന്റെയും പുണ്യ മാധ്യമമാക്കി മാറ്റിയ വിശുദ്ധ കാർലോ അക്യുട്ടിസിന്റെ ജീവിതം, ഡിജിറ്റൽ യുഗത്തിലും വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കാൻ യുവതലമുറയ്ക്ക് സദാ വെളിച്ചമേകുന്ന പ്രകാശഗോപുരമാണ്.” — മാർ ജോസഫ് പാംപ്ലാനി (ഉദ്ഘാടന സന്ദേശത്തിൽ) തീർത്ഥാടനത്തിന്റെ ഭാഗമായി വിളക്കന്നൂർ പള്ളി അങ്കണത്തിൽ ഫാ. സചിൻ കപ്പുച്ചിനും സംഘവും നയിച്ച ദിവ്യകാരുണ്യ മ്യൂസിക്കൽ അഡോറേഷൻ നടന്നു. പ്രാർത്ഥനയുടെയും സംഗീതത്തിന്റെയും ആത്മീയ അനുഭവത്തിന്റെയും പൂർണ്ണത തീർത്ത നിമിഷങ്ങളോടെയാണ് തീർത്ഥാടനം സമാപിച്ചത്. ചടങ്ങുകൾക്ക് കെ.സി.വൈ.എം. തലശ്ശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, വിളക്കന്നൂർ ഇടവക വികാരി ഫാ. തോമസ് കീഴാരത്തിൽ, നടുവിൽ ഇടവക വികാരി ഫാ. ജോബി ചെരുവിൽ, പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം, ഫാ. അമൽ വള്ളിയിൽ, ഫാ. ജോബി എടത്തിനാൽ, ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സി. ജോസ്ന എസ്.എച്ച്., എബിൻ കാഞ്ഞിരത്തിങ്കൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, വൈസ് പ്രസിഡന്റുമാരായ അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ എന്നിവർ നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009