
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഭാരവാഹികൾ സന്ദീപ് വാര്യർ എംഎൽഎക്ക് നിവേദനം നൽകിയപ്പോൾ.
തലശേരി: വടക്കേ മലബാറിലെ മലയോര മേഖലകളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാർഷിക വിളനാശത്തിന് ശാശ്വത പരിഹാരം കാണുക ലക്ഷ്യമിട്ട്, മണ്ണുത്തി മാതൃകയിൽ മലയോര മേഖലയിൽ ഒരു കാർഷിക സർവകലാശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ഭാരവാഹികൾ എം.എൽ.എ സന്ദീപ് വാര്യർക്ക് നിവേദനം നൽകി. മലയോര കർഷകർ നേരിടുന്ന അതിതീവ്ര പ്രതിസന്ധികളും കാർഷിക മേഖലയിലെ തകർച്ചയും ചൂണ്ടിക്കാണിച്ചാണ് ഭാരവാഹികൾ ജനപ്രതിനിധിയെ സമീപിച്ചത്. കാലാവസ്ഥ വ്യതിയാനവും രോഗബാധകളും മൂലം വടക്കൻ കേരളത്തിലെ കർഷകർ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഇതിന് ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്താനും പ്രാദേശികമായ കാർഷിക ഗവേഷണങ്ങൾക്കും പദ്ധതികൾക്കുമായി മണ്ണുത്തി കാർഷിക സർവകലാശാലയുടെ മാതൃകയിലുള്ള ഒരു സംവിധാനം മലയോരത്ത് അനിവാര്യമാണെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. കർഷകരുടെ പ്രശ്നങ്ങൾക്ക് നിയമസഭയിലും സർക്കാരിന്റെ ശ്രദ്ധയിലും കാര്യമായ പിന്തുണ ഉറപ്പാക്കാമെന്ന് സന്ദീപ് വാര്യർ എം.എൽ.എ ഭാരവാഹികൾക്ക് ഉറപ്പുനൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009