
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇരുപത്തിരണ്ടാമത് ജെയ്സൺ കുഴിമുള്ളിൽ അനുസ്മരണ ജില്ലാതല പ്രസംഗ മത്സരത്തിൽ വിജയികളായവർ സംഘാടക സമിതി ഭാരവാഹികൾക്കൊപ്പം.
ചെമ്പേരി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഇരുപത്തിരണ്ടാമത് ജെയ്സൺ കുഴിമുള്ളിൽ അനുസ്മരണ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ‘മതേതരത്വം-ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിദ്യാർത്ഥികൾ പ്രസംഗിച്ചത്. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർഥിനി ഡാരിയ അന്നാ ബെന്നി ഒന്നാം സ്ഥാനം സ്വന്തമാക്കി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ലിയ മരിയ ബെന്നി രണ്ടാം സ്ഥാനവും വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ കെ.എസ്. അനശ്വര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതം കാഷ് അവാർഡും മെമെന്റോയും ഏരുവേശി ഗ്രാമപഞ്ചായത്ത് ചെമ്പേരി ടൗൺ വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മേരി ഫ്രാൻസിസ് സമ്മാനിച്ചു. റിട്ടയേഡ് അധ്യാപകരും പ്രസംഗ പരിശീലകരുമായ ജോസ് മേമടം, ഡൊമിനിക് തെക്കേമുറിയിൽ, വൈഎംസിഎ കണ്ണൂർ സബ്റീജിയണൽ ചെയർമാൻ അഡ്വ. വി.ജെ. ഷാജിമോൻ എന്നിവ റായിരുന്നു വിധികർത്താക്കൾ. വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാവിയോ ഇടയാടിയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ സെക്രട്ടറി ബാബുക്കുട്ടി കടുകന്മാക്കൽ, വൈഎംസിഎ ചെമ്പേരി വനിതാ ഫോറം പ്രസിഡന്റ് റഷീന ഷാജി, ജോസ് കരിവേലിക്കൽ, ഷീൻ വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ ജോമി ചാലിൽ, ജ്യോതിരാജ് എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009