
സഭയുടെ വളർച്ചയിൽ അൽമായ നേതൃത്വത്തിന്റെ പങ്ക് വിലപ്പെട്ടത്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
ചെമ്പേരി: സഭയുടെ വളർച്ചയിൽ അൽമായ നേതൃത്വത്തിന് വലിയ ഉത്തരവാദിത്വവും പ്രാധാന്യവുമുണ്ടെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ചെമ്പേരി ഫൊറോനയിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെ സംഗമം ചെമ്പേരി ബസിലിക്കയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. വിശ്വാസ സമൂഹത്തിന്റെ ആത്മീയ, ഭൗതിക മേഖലകളിലെ വളർച്ചയിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്നും മാർ പാംപ്ലാനി ഓർമപ്പെടുത്തി. കുട്ടികളുടെ ആത്മീയ വിദ്യാഭ്യാസപരമായ വളർച്ചയുടെ പ്രാധാന്യം ഉൾപ്പെടുത്തിയുള്ള ‘എഡ്യുസ്പാർക്ക് ‘ പദ്ധതി വിശദമാക്കി അതിരൂപത പ്രോട്ടോസിഞ്ചല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ, പാരിഷ് കൗൺസിൽ അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് സിഞ്ചല്ലൂസ് മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കുടുംബത്തിലും ഇടവകയിലും വിശ്വാസ രൂപീകരണത്തിന്റെ പ്രാധാന്യം ആസ്പദമാക്കി തലശ്ശേരി അതിരൂപതാ ചാൻസലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ ക്ലാസുകൾ നയിച്ചു. ചെമ്പേരി ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളിലെയും വികാരിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ഉൾപ്പെടെ 550 പേർ സംഗമത്തിൽ പങ്കെടുത്തു. ഫൊറോന വികാരിയും ബസിലിക്ക റെക്ടറുമായ ഫാ. തോമസ് തയ്യിൽ, ഫൊറോന കൗൺസിൽ കോ ഓർഡിനേറ്റർ ഷീൻ വേലിയ്ക്കകത്ത് എന്നിവർ പ്രസംഗിച്ചു. ഫൊറോന സഹ വികാരി ഫാ. മാർട്ടിൻ തുറയ്ക്കൽ ഫൊറോന കൗൺസിൽ സെക്രട്ടറി ഷീബ തെക്കേടത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചകളിൽ പാരിഷ് കൗൺസിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് ആർച്ച് ബിഷപ്പ് മറുപടി നൽകി. സ്നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്. 📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009