ശ്രീകണ്ഠാപുരം വാർത്തകൾ

പ്രവാസി കെയർ ഇൻഷുറൻസ് അടിയന്തരമായി പുനസ്ഥാപിക്കണം നൗഷാദ് ബ്ലാത്തൂർ

ഒഐസിസി ബഹറിൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂരിന് ഉപഹാരം നൽകുന്നു

പരസ്യം

പയ്യാവൂർ:പ്രവാസി കെയർ ഇൻഷുറൻസ് അടിയന്തരമായി പുനസ്ഥാപിക്കണമെന്നും,പ്രവാസികൾക്ക് പോർട്ടി lൽ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ആവശ്യപ്പെട്ടു,ഒഐസിസി ബഹറിൻ കണ്ണൂർ ജില്ലാ കമ്മിറ്റി മനാമയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, ഇത് സംബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയാൽ മുഖ്യമന്ത്രിക്കും പ്രവാസിക കാര്യവൊപ്പ് മരിക്കും നിവേദനം നൽകുമെന്നും നൗഷാദ് പറഞ്ഞു. ഒഐസിസി ബഹറിൻ ദേശീയ കമ്മിറ്റിയുടെ ഓണാഘോഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ബഹറിനിൽ എത്തിയതായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനം ഒ.ഐ.സി.സി. ബഹ്റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് തോക്കുംതോട്, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ , ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബഹ്റൈനിലെത്തിയ ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാതൂറിന് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് സനീഷ് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ കമ്മിറ്റി ട്രഷറർ കിഷോർ ചെമ്പിലോട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം