
അടുത്ത നിയമസഭാ സമ്മേളനത്തിൽ ‘കേരള വയോജന ക്ഷേമ ബിൽ’ പാസ്സാക്കി നിയമമാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ പ്രസ്താവിച്ചു.
ശ്രീകണ്ഠാപുരം: ഇന്ത്യയിലാദ്യമായി വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച കേരള സർക്കാറിനെ കേരള സീനിയർ സിറ്റിസൺ ഫോറം പന്ന്യാൽ യൂണിറ്റ് സമ്മേളനം അഭിനന്ദിച്ചു. വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികൾ മാതൃകാപരമാണെന്ന് സമ്മേളനം വിലയിരുത്തി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ‘കേരള വയോജന ക്ഷേമ ബിൽ’ പാസ്സാക്കി നിയമമാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ പ്രസ്താവിച്ചു. ജെയിംസ് പി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി അഡ്വ. എം.പി. മോഹനൻ വാർഷിക സംഘടനാ റിപ്പോർട്ടും, ട്രഷറർ ചിന്നമ്മ തോമസ് വാർഷിക വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് “വയോജനാരോഗ്യം” എന്ന വിഷയത്തിൽ നിഷ സി. ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. എം.കെ. ബാലകൃഷ്ണൻ, എ.കെ. ശശിധരൻ, രവീന്ദ്രൻ കടുവാക്കുഴിയിൽ, മോളി എബ്രഹാം, മേരി എബ്രാഹം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജെയിംസ് പി.സി. (പ്രസിഡന്റ്), അഡ്വ. എം.പി. മോഹനൻ (സെക്രട്ടറി), ചിന്നമ്മ തോമസ് (ട്രഷറർ), മോളി എബ്രഹാം (വൈസ് പ്രസിഡന്റ്), മേരി എബ്രാഹം (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009