ശ്രീകണ്ഠാപുരം വാർത്തകൾ

ബഡ്‌സ് സ്കൂളിന് സമാന്തര അക്കൗണ്ടെന്ന് പഞ്ചായത്ത് അംഗങ്ങളുടെ പരാതി

പയ്യാവൂരിൽ പുതിയ വിവാദം ബഡ്‌സ് സ്കൂളിന് സമാന്തര അക്കൗണ്ടെന്ന് പഞ്ചായത്ത് അംഗങ്ങളുടെ പരാതി

പരസ്യം

പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹൃദയം ബഡ്‌സ് സ്കൂളിന്റെ പേരിൽ ഫെഡറൽ ബാങ്ക് പയ്യാവൂർ ശാഖയിൽ അനധികൃത അക്കൗണ്ട് തുടങ്ങിയിട്ടുളളതായി യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. വിഷയം ചർച്ച ചെയ്ത ഭരണ സമിതി യോഗത്തിൽ പഞ്ചായത്തിൻ്റെ അറിവോടെയോ ബഡ്‌സ് സ്കൂളിന് ഔദ്യോഗികമായോ ഫെഡറൽ ബാങ്കിൽ അക്കൗണ്ടില്ലെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ബഡ്‌സ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും പൊതു ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിനുമായി ബഡ്‌സ് സ്കൂൾ വികസന മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെയും പേരിൽ കേരള ഗ്രാമീൺ ബാങ്ക് പയ്യാവൂർ ശാഖയിൽ അക്കൗണ്ട് നിലവിലുണ്ട്. ഇത്തരത്തിൽ ഔദ്യോഗിക അക്കൗണ്ട് ഉണ്ടായിരിക്കെ അതേ പേരിൽ തന്നെ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതിനുപിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് യൂഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്കും പോലീസിൽ പരാതി നൽകുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൈമൺ പെരുവക്കുന്നേൽ, സഷീബ തോമസ്, ആലീസ് സുരേഷ് എന്നിവരടക്കം പതിനൊന്ന് പഞ്ചായത്തംഗങ്ങൾ ചേർന്നാണ് പരാതി നൽകിയിട്ടുള്ളത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം