
കൊട്ടിയൂർ ദർശനത്തിനെത്തുന്ന ഭക്തർ ജില്ലയിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, ശാക്തേയ കാവുകളിൽ അതിപ്രധാനമായ മാടായി തിരുവർക്കാട്ടുകാവ്
കൊട്ടിയൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലേക്കും ഭക്തജനപ്രവാഹം. ദിനംപ്രതി കൊട്ടിയൂരിലേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവരുന്നതാണ് സമീപ പ്രദേശങ്ങളിലെയും ജില്ലയിലെ പ്രമുഖ ആരാധനാലയങ്ങളിലെയും തിരക്ക് കൂട്ടാൻ കാരണം. മുൻകാലങ്ങളിൽ കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായിരുന്നു പ്രധാനമായും ഭക്തർ എത്തിയിരുന്നതെങ്കിൽ, ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ കൊട്ടിയൂരിലേക്ക് ഒഴുകുകയാണ്. കൊട്ടിയൂർ ദർശനത്തിനെത്തുന്ന ഭക്തർ ജില്ലയിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, ശാക്തേയ കാവുകളിൽ അതിപ്രധാനമായ മാടായി തിരുവർക്കാട്ടുകാവ് (മാടായിക്കാവ്) എന്നിവിടങ്ങളിലും ദർശനം നടത്തിയാണ് മടങ്ങുന്നത്. അവധി ദിവസങ്ങളിൽ പല ക്ഷേത്രങ്ങളിലും തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യമാണുള്ളത്. ക്ഷേത്രങ്ങളിലേക്കുള്ള ഉപറോഡുകളിൽ പോലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇതിൽ കർണാടകയിൽ നിന്നുള്ള ഭക്തരാണ് ഏറ്റവും കൂടുതലായെത്തുന്നത്. വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജ് ടൂറുകളുടെ ഭാഗമായി ദർശനത്തിനെത്തുന്ന വലിയ സംഘങ്ങളും ഇതിലുൾപ്പെടുന്നു. വൈശാഖോത്സവ കാലം ജില്ലയിലെ തീർത്ഥാടന ടൂറിസം മേഖലയ്ക്കും വലിയ ഉണർവാണ് നൽകുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009