
മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ പ്രഥമ വിശ്വാസ പരിശീലകർ: മാർ ജോർജ് ഞറളക്കാട്ട്
പയ്യാവൂർ: ഓരോ കുഞ്ഞുങ്ങളുടെയും ആദ്യത്തെ വിശ്വാസ പരിശീലകർ അവരുടെ മാതാപിതാക്കളാണെന്ന് ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് . ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയിൽ 2026-27 വർഷത്തെ വിശ്വാസപരിശീലന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും സന്ദേശം നൽകുകയായിരുന്നു പിതാവ്. ഇന്നലെ (ഞായർ) രാവിലെ ഒമ്പതരക്കുള്ള വിശുദ്ധ കുർബാനക്കുശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ.തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. സൺഡേസ്‌കൂൾ മുഖ്യാധ്യാപകൻ ഷീൻ ഏബ്രഹാം വേലിക്കകത്ത്, ചെമ്പേരി ലാസലറ്റ് മരിയഭവൻ ഡയറക്ടർ ഫാ.ജോണി, ഫാ. ജെൻസൺ, ചെമ്പരി ഇടവക സഹവികാരി ഫാ. മാർട്ടിൻ തുറയ്ക്കൽ, കുട്ടികളുടെ പ്രതിനിധി സെലസ്റ്റിൻ ഓരത്തേൽ. സൺഡേസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ഷൈബി കുഴിവേലിപുറത്ത് എന്നിവർ പ്രസംഗിച്ചു. പുതുതായി ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ അമ്പത് കുട്ടികളെ മാർ ജോർജ് ഞറളക്കാട്ട് ഈശോ എന്ന് ആദ്യാക്ഷരം എഴുതിച്ച് സൺഡേ സ്കൂളിലേക്ക് പ്രവേശനം നല്കി. വൈദികരും സന്യസ്തരും അധ്യാപകരും നേതൃത്വം വഹിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009