
ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
ശ്രീകണ്ഠപുരം: ലങ്കാഡി അസോസിയേഷൻ ഓഫ് കേരളയുടെയും കണ്ണൂർ ജില്ലാ ലങ്കാഡി അസോസിയേഷൻ്റെയും സംയുക്ത നേതൃത്വത്തിൽ മൂന്നാമത് സംസ്ഥാന ലങ്കാഡി ചാമ്പ്യൻഷിപ്പും ക്വാളിഫൈഡ് എ സർട്ടിഫിക്കറ്റ് റഫറി ക്ലിനിക്കും മെയ് 22, 23 (വെള്ളി, ശനി) തീയതികളിൽ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കും. 22-ന് വൈകിട്ട് 6 മണി മുതൽ കടവ് റിസോർട്ടിൽ വെച്ച് റഫറി ക്ലിനിക്ക് ആരംഭിക്കും. പ്രധാന മത്സരങ്ങൾ 23-ന് രാവിലെ 8 മണി മുതൽ ശ്രീകണ്ഠപുരം മേരിഗിരി സ്കൂളിൽ നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ചാമ്പ്യൻഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സീനിയർ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക മത്സരങ്ങളുണ്ടാകും. 14 ജില്ലകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങൾ ശനിയാഴ്ച വൈകിട്ടോടെ സമാപിക്കും. ദേശീയ തലത്തിൽ രൂപീകൃതമായിട്ട് 15 വർഷമായെങ്കിലും കേരളത്തിൽ 2023-ലാണ് ലങ്കാഡി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇതിനു മുൻപ് ഓച്ചിറയിലും തിരുവനന്തപുരത്തും സംസ്ഥാന മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ നാഷണൽ ചാമ്പ്യൻഷിപ്പുകളിലും കേരളം സജീവമായി പങ്കെടുക്കുന്നുണ്ടെന്നും, 2025 നവംബറിൽ ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം സെക്കൻഡ് റണ്ണറപ്പ് കിരീടം ചൂടിയിരുന്നതായും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. വി. ഗോപാലൻ (കാസർഗോഡ്), ഡോ. രെജില സെൽവകുമാർ (മലപ്പുറം), ഷരീഫ് (കൊല്ലം), സെൽവകുമാർ, പ്രിൻസ് ലാൽ (തിരുവനന്തപുരം), വി. ശോഭന, ഷൈല ഷാജി എന്നിവർ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009