ശ്രീകണ്ഠാപുരം വാർത്തകൾ

കൊച്ചിയുടെ ആകാശത്ത് ചിറക് വിരിച്ച് മൂത്തേടത്തെ എൻ സി സി കേഡറ്റുകൾ

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എയർവിങ് എൻ സി സി കേഡറ്റുകൾ ഫ്ലയിങ് പരിശീലനം നടത്തി

പരസ്യം

തളിപ്പറമ്പ: മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എയർവിങ് എൻ സി സി കേഡറ്റുകൾ ഫ്ലയിങ് പരിശീലനം നടത്തി. കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ചാണ് പറക്കൽ പരിശീലനം നടന്നത്. മെയ് 08 മുതൽ 17 വരെ മട്ടാഞ്ചേരി ടി ഡി ഹൈസ്കൂളിൽ വച്ച് നടന്ന എൻ സി സി യുടെ വാർഷിക പരിശീലന ക്യാമ്പിൽ പങ്കെടുത്ത 51 കേഡറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. എയർവിങ് എൻ സി സി യുടെ സിലബസിന്റെ ഭാഗമായാണ് പരിശീലനം എങ്കിലും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയുടെ ആകാശക്കാഴ്ചകൾ കാണാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കേഡറ്റുകൾ. എയർ വിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ കോ പൈലറ്റ് ആയാണ് കുട്ടികൾ കൊച്ചിയുടെ ആകാശം കീഴടക്കിയത്. ടേക്ക് ഓഫ്, ലാൻഡിങ് എന്നിവയ്ക്ക് പുറമേ എയർ ക്രാഫ്റ്റിന്റെ മറ്റ്‌ പ്രവർത്തനങ്ങളും ഭാഗങ്ങളും കോക്ക് പിറ്റിനകത്തുള്ള സംവിധാനങ്ങളും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പരിശീലനത്തിന് കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് നവീൻ, സർജൻറ് ശൈവം, സ്കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി. കേഡറ്റ് ഐദ സാദിഖ്, കേഡറ്റ് പി വി അഭിന, കേഡറ്റ് ആർ നിവേദ്യ, കേഡറ്റ് അരുൺ കൃഷ്ണ, കേഡറ്റ് പി വി ദേവദത്ത് എന്നിവരാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം നേടിയത്. ക്യാമ്പിൽ പങ്കെടുത്ത 51 കേഡറ്റുകളും ഫയറിംഗ് പരിശീലനവും നടത്തി. കൂടാതെ കേരള എയർ എൻ സി സി ആസ്ഥാനത്ത് 20 കേഡറ്റുകൾ ഫ്ലയിങ് അനുകരണവും ആസ്വദിച്ചു. മൂത്തേടത് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാത്രമാണ് തളിപ്പറമ്പിൽ എൻ സി സി എയർ വിംഗ് ഉള്ളത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റും, സ്റ്റാഫും, പി ടി എ യും അനുമോദിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം