
ചെറുക്കള സ്വദേശി നിഹാൽ എം.പി (18) വയസ്സ് തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി അബ്ദുൽ ഫത്താഹ്.സി (19) വയസ്സ് എന്നിവരാണ് പിടിയിലായത്
തളിപ്പറമ്പ് :- അതിമാരക മയക്കുമരുന്നായ MDMA യുമായി 18 വയസ്സുള്ള രണ്ട് യുവാക്കൾ തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയുടെ നേതൃത്വത്തിലുള്ള രാത്രികാല പെട്രോളിങ്ങിനിടയിൽ തളിപ്പറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലുള്ള യുവാക്കളെ സംശയാസ്പദമായി കണ്ട് പരിശോധിച്ചതിൽ 66.224 ഗ്രാം എംഡി എം എ കണ്ടെടുത്തു. ചെറുക്കള സ്വദേശി നിഹാൽ എം.പി (18) വയസ്സ് തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി അബ്ദുൽ ഫത്താഹ്.സി (19) വയസ്സ് എന്നിവരാണ് പിടിയിലായത്. മാരകമായ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., രാജീവൻ പി കെ, പ്രിവന്റ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് കെ, വിജിത്ത് ടിവി, സിവിൽ എക്സൈസ് ഓഫീസർ കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ബഹു. കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക് കോടതിയിൽ നടക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009