
കർണാടക വനാതിർത്തിയോടു ചേർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് വാർഡിൽ പുലി ഇറങ്ങിയതായുള്ള സംശയത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ
പയ്യാവൂർ: കർണാടക വനാതിർത്തിയോടു ചേർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞിപ്പറമ്പ് വാർഡിൽ പുലി ഇറങ്ങിയതായുള്ള സംശയത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലായി. കുന്നത്തൂർ ഫോറസ്റ്റ് മേഖലക്ക് സമീപംവസിക്കുന്ന ചെറുവേലിൽ മോഹൻദാസിന്റെ വീട്ടുമുറ്റത്ത് കൂട്ടിലിട്ടു വളർത്തിയിരുന്ന നായകളിൽ ഒന്നിനെ മൂന്ന് ദിവസം മുമ്പ് അജ്ഞാത വന്യജീവി ചങ്ങല പൊട്ടിച്ച് പിടിച്ചു കൊണ്ടുപോയിരുന്നു. മറ്റൊരു നായയെ കഴിഞ്ഞ ദിവസം രാത്രിയിൽ കഴുത്തിൽ കടിയേറ്റ നിലയിലും കാണപ്പെടുകയുണ്ടായി. ആക്രമിച്ച വന്യജീവി പുലിയാണെന്ന് സംശയിക്കുന്നതായി സംഭവ സ്ഥലം സന്ദർശിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശവാസികളെ അറിയിച്ചു . പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും, രോമങ്ങളും കണ്ടതിന്റെ അടിസ്ഥാനത്തിൽ പുലിതന്നെയാണെന്ന നിഗമനത്തിലാണ് നാട്ടുകാരും. പാടാംകവല ഫോറസ്റ്റർ,ഡിഎഫ്ഒ, എംഎൽഎ എന്നിവരെ വിവരം അറിയിച്ചതായും വനം വകുപ്പിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി എസ്. സ്മിത, വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, വാർഡ് മെമ്പർമാരായ ടെൻസൺ ജോർജ് കണ്ടത്തിൻകര, മിനി മനോജ് എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009