
ധരിച്ചിരുന്ന വസ്ത്രത്തിന്റെ കടുംനിറം തുണച്ചതോടെ 35 അടി താഴ്‌ചയുള്ള ജല സംഭരണിയിൽ വീണ ലീല ജീവിതത്തിലേക്ക് തിരികെ കയറി.
തൃശ്ശൂർ: ധരിച്ചിരുന്ന വസ്ത്രത്തിന്റെ കടുംനിറം തുണച്ചതോടെ 35 അടി താഴ്‌ചയുള്ള ജല സംഭരണിയിൽ വീണ ലീല ജീവിതത്തിലേക്ക് തിരികെ കയറി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ നിർമാണത്തിലെ അപാകം മൂലം ഉപേക്ഷിക്കപ്പെട്ട ജല സംഭരണിയിൽ വെള്ളി രാത്രിയാണ് 75 വയസ്സുകാരിയായ ലീല വീണതെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെ ഇതുവഴി കടന്ന് പോയയാളാണ് വിവരം മെഡിക്കൽ കോളേജ് പോലീസിനെ അറിയിച്ചത്. പഴുവിൽ കുറുമ്പിലാവ് സ്വദേശിനി ലീല ജല സംഭരണിയിലെ പൊന്തക്കാട്ടിന് ഉള്ളിലാണ് വീണ് കിടന്നിരുന്നത്. സാധാരണഗതിയിൽ ആരും കാണാൻ സാധ്യതയില്ല. കടുംനിറം കണ്ട് വഴിയാത്രക്കാരൻ അവിടേക്ക് പോയി നോക്കിയതാണ് രക്ഷയായത്. ചുവന്ന സാരിയും പച്ച ബ്ലൗസുമാണ് ലീല ധരിച്ചിരുന്നത്. ഉടൻ സ്ഥലത്ത് എത്തിയ എസ്ഐ ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയർ കെട്ടി ജല സംഭരണിയിലേക്ക് ഇറങ്ങി ലീലയെ കരയ്ക്കെത്തിച്ചു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് പിറകിലുള്ള ജലസംഭരണി 20 വർഷമായി ഉപയോഗശൂന്യമായി കിക്കുകയാണ്. കാൽ വഴുതി വീണു എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. പൊന്തക്കാട്ടിലേക്ക് വീണതിനാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ലീലയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപ് ലീലയെ വീട്ടിൽ നിന്ന് കാണാതായതായി പോലീസിന് പരാതി കിട്ടിയിരുന്നു. വിവരമറിഞ്ഞ് വീട്ടുകാരെത്തി തിരിച്ചറിഞ്ഞു. എസ്ഐ രാജേഷിന്റെ നേതൃത്വത്തിൽ സി പി ഒമാരായ രമേശ് ചന്ദ്രൻ, ശ്രീജിത്ത്, അഭയ്ഘോഷ് എന്നിവരാണ് രക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009