
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിൽ നടന്നു.
ശ്രീകണ്ഠപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഇരിക്കൂർ നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം ശ്രീകണ്ഠപുരം ഇന്ദിരാ ഭവനിൽ നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡൻ്റ് എം.എം. ലീല അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ്, എ.എസ്. രാജമ്മാൾ, പി.പി. ഭാഗ്യലക്ഷ്മി, പി. സി. മറിയാമ്മ, ലിസിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. ‘സ്ത്രീ സമത്വത്തിന്റെ നൂതന സങ്കൽപ്പങ്ങൾ’ എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേഷണൽ ട്രെയിനറും കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ പുഷ്പ കൊയോൻ ക്ലാസെടുത്തു. തുടർന്ന് വിവിധ മണ്ഡലങ്ങളിൽ നിന്നെത്തിയ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009